കുന്നത്തൂർ : ബാലഗോകുലത്തിന്റെ സ്ഥാപകനും മാർഗദർശിയുമായ ആദരണീയ എം. എ. കൃഷ്ണൻ സാറിന്റെ നിര്യാണത്തിൽ ബാലഗോകുലം താലൂക്ക് അദ്ധ്യക്ഷൻ
കെ ആനന്ദഗോപാൽ ഹൃദയംഗമമായ അനുശോചനം രേഖപ്പെടുത്തി.
കുരുന്നുകളുടെ മനസ്സിൽ ഭാരതീയ സംസ്കാരത്തിന്റെയും സദാചാരത്തിന്റെയും മൂല്യങ്ങളുടെയും വിത്തുകൾ പാകി, അവരെ നല്ല മനുഷ്യരായി വളർത്തുക എന്ന മഹത്തായ ലക്ഷ്യത്തോടെ ബാലഗോകുലത്തിന് രൂപവും ദിശയും നൽകുന്നതിൽ എം. എ. കൃഷ്ണൻ സാർ നിർണായക പങ്കുവഹിച്ചു
അദ്ദേഹം പകർന്നുനൽകിയ ആശയങ്ങളും മൂല്യങ്ങളും ബാലഗോകുലത്തിന്റെ പ്രവർത്തനങ്ങളിലൂടെ തലമുറകളിലേക്ക് പകരുന്നത് തന്നെയാണ് അദ്ദേഹത്തോടുള്ള ഏറ്റവും വലിയ ആദരവ്. ബാലഗോകുലത്തിന്റെ വളർച്ചയ്ക്ക് അദ്ദേഹം നൽകിയ നേതൃത്വം എന്നും സ്മരിക്കപ്പെടുമെന്നും അനുശോചന സന്ദേശത്തിൽ കെ ആനന്ദഗോപാൽ പറഞ്ഞു.



































