ശാസ്താംകോട്ട. മുതിർന്ന ആർഎസ്എസ് പ്രചാരകനും ബാലഗോകുലം, തപസ്യ, രാജ്യാന്തര ശ്രീകൃഷ്ണ കേന്ദ്രം എന്നി വയുടെ സ്‌ഥാപക പ്രവർത്തകനുമായ എം.എ.കൃഷ്ണൻ എന്ന എം.എ.സാറിന് നാടിൻ്റെ അന്ത്യാഞ്ജലി. കുന്നത്തൂര്‍ ഐവര്‍കാലയില്‍ സഹോദരൻ കേശവ പി ള്ളയുടെ മകൻ രാധാകൃഷ്ണ പിള്ളയുടെ വള്ളിവിള വീട്ടിലാണ് വൈകിട്ട് ഏഴിന് സംസ്കാരം നടത്തിയത്. രാധാകൃഷ്ണ പിള്ളയുടെ മകൻ ഹരികൃഷ്ണൻ ചിതയ്ക്ക് അഗ്നി പകർന്നു.
കേരളത്തിന്റെ സാംസ്കാരിക – സാമൂഹിക രംഗത്ത് പതിറ്റാണ്ടു കളോളം സജീവമായിരുന്ന എം.എ.കൃഷ്ണന് സാമൂഹിക, സാം സ്കാരിക, രാഷ്ട്രീയ രംഗങ്ങളി ലെ പ്രമുഖരും നാട്ടുകാരുമടക്കം ആയിരങ്ങൾ അന്തിമോപചാരം അർപ്പിച്ചു
ഗവർണർ രാജേന്ദ്ര ആർലേക്ക റിനു വേണ്ടി അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി പി.ശ്രീകു മാർ, ഒഎസ്‌ഡി ഹരി എസ്. കർ ത്ത എന്നിവർ ചേർന്ന് പുഷ്പച ക്രം സമർപ്പിച്ചു.
ആർഎസ്എസ് ദക്ഷിണ കേരള പ്രാന്ത ആസ്‌ഥാനമായ കൊച്ചി എളമക്കര മാധവനിവാസിൽ രാവിലെ പത്തരവരെ പൊ തുദർശനമുണ്ടായിരുന്നു. തുടർ ന്നാണു ഭൗതികശരീരം കൊല്ല ത്തേക്കു കൊണ്ടുവന്നത്
ആർഎസ്എസ് അഖില ഭാര തീയ സഹ ബൗദ്ധിക് പ്രമുഖ് സുധീർ കുമാർ, ദക്ഷിണ കേര ളം പ്രാന്ത സംഘചാലക് എം. എസ്.രമേശ്, കൊടിക്കുന്നിൽ സുരേഷ് എംപി, ബി.ബി.ഗോപ കുമാർ എംഎൽഎ, തിരുവന ന്തപുരം മേയർ വി.വി.രാജേഷ്, ബിജെപി ദേശീയ നിർവാഹക സമിതി അംഗം കുമ്മനം രാജ ശേഖരൻ, ദക്ഷിണ കേരളം പ്രാ ന്ത പ്രചാരക് എസ്.സുദർശ നൻ, ഉത്തര കേരളം പ്രാന്ത പ്രചാരക് എ.വിനോദ്, ക്ഷേത്രീയ പ്രചാരക് പി.എൻ. ഹരികൃഷ്ണ കുമാർ, ദക്ഷിണ കേരളം പ്രാന്ത കാര്യവാഹ് ടി. വി.പ്രസാദ് ബാബു, ഭാരതീയ വിചാരകേന്ദ്രം ഡയറക്ടർ ആർ.സഞ്ജയൻ, ഹിന്ദു ഐക്യവേദി സംസ്‌ഥാന സംഘടനാ സെക്രട്ടറി സി.ബാബു, ബാലഗോകുലം സംസ്ഥാന അധ്യക്ഷൻ കെ.എൻ.സജികുമാർ, റബർ ബോർഡ് ചെയർ മാൻ എൻ ഹരി തുടങ്ങിയവർ അന്ത്യാഞ്ജലി അർപ്പിച്ചു.































