28.9 C
Kollam
Sunday 15th November, 2026 | 05:12:24 PM
Home News National ബംഗാൾ ഉൾക്കടലിൽ മത്സ്യബന്ധന വിലക്ക്; 20 വരെ ജാഗ്രതാനിർദേശം

ബംഗാൾ ഉൾക്കടലിൽ മത്സ്യബന്ധന വിലക്ക്; 20 വരെ ജാഗ്രതാനിർദേശം

Advertisement

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദത്തിന്റെ സ്വാധീനഫലമായി ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. ഇതേത്തുടർന്ന് നവംബർ 15 മുതൽ 20 വരെ ബംഗാൾ ഉൾക്കടലിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.

ഈ മേഖലയിൽ ആഴക്കടൽ മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികൾ എത്രയും വേഗം സുരക്ഷിതമായി കരയിലെത്തണമെന്നും നിർദേശിച്ചിട്ടുണ്ട്. അതേസമയം, കേരളം, കർണാടകം, ലക്ഷദ്വീപ് തീരങ്ങളിൽ ഞായറാഴ്ച മത്സ്യബന്ധനത്തിന് തടസ്സമില്ല. മുന്നറിയിപ്പ് നൽകിയിട്ടുള്ള സമുദ്രമേഖലകളിൽ മത്സ്യബന്ധനത്തിന് പോകരുതെന്നും അധികൃതർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here