പുനലൂര്‍. മലങ്കര ഓർത്തഡോക്സ് സഭ കൊട്ടാരക്കര പുനലൂർ ഭദ്രാസനത്തിലെ അൽമായ ഫോറത്തിന്റെ നിയമസഹായ വേദിയുടെ പ്രഥമ യോഗം പുനലൂർ വൈഎംസിഎ ഹാളിൽ വച്ച് നടന്നു. കൊട്ടാരക്കര സെന്റ് ഗ്രിഗോറിയോസ് കോളേജ് മുൻ പ്രിൻസിപ്പൽ പ്രൊഫസർ ടി ജെ ജോൺസൺ അധ്യക്ഷനായിരുന്നു. അല്മായ വേദി ജനറൽ സെക്രട്ടറി ഡോക്ടർ റോബിൻ മാത്യു യോഗം ഉദ്ഘാടനം ചെയ്തു.
പ്രൊഫസർ ഡോക്ടർ പി ജോൺ കുട്ടി വിഷയ അവതരണം നടത്തി. അഡ്വക്കേറ്റ് എബ്രഹാം ദാനിയേൽ സന്തോഷ് ജേക്കബ് എന്നിവർ സംസാരിച്ചു. അടുത്തകാലത്ത് ഭദ്രാസനത്തിലെ ചില ദേവാലയങ്ങളുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന വിഷയങ്ങൾ ചർച്ച ചെയ്യുകയും കരവാളൂർ സെൻ്റ് ജോർജ് ഓർത്തഡോക്സ് ദേവാലയവുമായി ബന്ധപ്പെട്ട വിഷയത്തിൽ അടിയന്തിരമായി തുടർ നടപടികൾ സ്വീകരിക്കുന്നതിലേക്കായി 15അംഗ കമ്മിറ്റിയെ തിരഞ്ഞെടുക്കുകയും ചെയ്തു. മൂന്ന് ഭദ്രാസനങ്ങളിൽ നിന്നായി 60 ഓളം ക്ഷണിക്കപ്പെട്ട അംഗങ്ങൾ പങ്കെടുത്തു. മാത്യു ജോർജ്, ജോർജ് പി മാത്യു, ബിജിമോൻ എം, ലിജോ വർഗീസ്, ഒ. തോമസുകുട്ടി, ലാലു ജേക്കബ് കാനം എന്നിവർ വിവിധ ചർച്ചകൾക്ക് നേതൃത്വം നൽകി




































