26.9 C
Kollam
Tuesday 24th November, 2026 | 09:10:45 AM
Home News Kerala ആചാരാനുഷ്ഠാനങ്ങള്‍ക്ക് പകരം അനാചാരങ്ങള്‍ ശബരിമലയെ ബുദ്ധിമുട്ടിക്കുമ്പോള്‍

ആചാരാനുഷ്ഠാനങ്ങള്‍ക്ക് പകരം അനാചാരങ്ങള്‍ ശബരിമലയെ ബുദ്ധിമുട്ടിക്കുമ്പോള്‍

Advertisement

ശബരിമല. പ്രത്യേക ആചാരാനുഷ്ഠാനങ്ങള്‍ മൂലം വേറിട്ട കാനന ക്ഷേത്രമാണ് ശബരിമല. എന്നാൽ ഇവിടെ പരിസരത്ത് കാലങ്ങളായി അനുഷ്ഠിക്കുന്ന അനാചാരങ്ങളും ഒട്ടേറെ. പമ്പയിൽ വസ്ത്രം ഒഴുക്കുന്നത് മുതൽ മലകയറി മാളികപ്പുറത്ത് എത്തിയാൽ തേങ്ങ ഉരുട്ടുവരെ അവയൊക്കെ നമുക്ക് നേരിൽ കാണം. തന്ത്രിയുടെ നിർദ്ദേശവും ഹൈക്കോടതിയുടെയും തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെയുമൊക്കെ ഉത്തരവുണ്ടായിട്ടും ഇന്നും ഇത് മാറ്റമില്ലാതെ തുടരുകയാണ്


ഉടുവസ്ത്രം.പമ്പയിൽ ഉപേക്ഷിച്ച് സ്നാനം ചെയ്യുന്നതാണ് അന്യസംസ്ഥാനക്കാരായ ഭക്തന്മാരുടെ രീതി. അവിടെ തുടങ്ങുന്നു ഇവിടെ അനാചാരങ്ങളുടെ ഒഴുക്ക്.

മല കയറിത്തുടങ്ങിയാൽ വഴിയിൽ പലയിടത്തും കല്ലുകൾ കൂട്ടി വയ്ക്കുന്നത് കാണാം. ഇതിന്റെ യുക്തിയും പലർക്കും മനസ്സിലായിട്ടില്ല. ശരം കുത്താൻ ശരംകുത്തിയിൽ പ്രത്യേക ഇടം ഉണ്ടെങ്കിലും മരച്ചുവട്ടുകളില വിടവിടങ്ങളിലായ് കുത്തി വെച്ചിരിക്കുന്നു.
ഇനി മാളികപ്പുറത്ത് എത്തിയാൽ അവിടെ ഒന്നല്ല പലതരം അനാചാരങ്ങൾ. മാളികപ്പുറം ക്ഷേത്രത്തിന് ചുറ്റും ഭക്തർ തേങ്ങ ഉരുട്ടുന്ന രീതി ക്ഷേത്രാചാരത്തിന്റെ ഭാഗമല്ലെന് തന്ത്രി കുടുംബം പലതവണ വ്യക്തമാക്കിയിട്ടുണ്ട്. ശ്രീകോവിലിന് മുകളിലും സമീപത്തെ തിടപ്പള്ളിക്ക് മുകളിലും തുണികൾ എറിയലാണ് മറ്റൊന്ന്. അതും അന്യസംസ്ഥാനക്കാരുടെ ആചാരത്തിന്റെ ഭാഗം.

എന്നാൽ ഇത്തരം ആചാരങ്ങളിൽ മാറ്റം വരണമെന്നാണ് മലയാളികളായ ഭക്തന്മാരും ജീവനക്കാരും ആവശ്യപ്പെടുന്നത്

ക്ഷേത്ര പരിസരത്ത് പട്ട്, തോർത്ത് തേങ്ങ, പട്ട്, മഞ്ഞൾപ്പൊടി, ഭസ്മം എന്നിവ അലക്ഷ്യമായി വലിച്ചെറിയുന്നതിനോ വിതറുന്നതിനോ പകരം ദേവസ്വം ബോർഡ് ഇതിനായി പ്രത്യേകം സജ്ജീകരിച്ചിട്ടുള്ള പാത്രങ്ങളിലോ കൗണ്ടറുകളിലോ സമർപ്പിക്കണം.

അനാചാരങ്ങള്‍ നടന്നുപോകട്ടെ എന്ന് ദേവസ്വം വിചാരിക്കുന്നതാണ് പ്രശ്നം. ഇതൊന്നും തിരുത്താന്‍ വേണ്ടത്ര ജീവനക്കാരുണ്ടാവില്ല. പമ്പയിലെ തുണി ഉപേക്ഷിക്കലിനെതിരെ ഇപ്പോള്‍ ശക്തമായ നടപടിക്ക് ശ്രമമുണ്ട്. അതുപോലെ തന്നെ ഓരോതരം അനാചാരത്തിനുമെതിരെ കൃത്യമായ പരിശോധനയും നിരോധനവും നടപ്പിലാക്കണമെന്ന് ആവശ്യമുയരുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here