25.9 C
Kollam
Tuesday 24th November, 2026 | 07:24:16 AM
Home News Breaking News അരവണ വില്‍പ്പനയില്‍ വന്‍ ഇടിവ്,8 കോടിയിലേറെ വരുമാന നഷ്ടം

അരവണ വില്‍പ്പനയില്‍ വന്‍ ഇടിവ്,8 കോടിയിലേറെ വരുമാന നഷ്ടം

Advertisement

പത്തനംതിട്ട. ശബരിമലയില്‍ അരവണ വില്‍പ്പനയില്‍ വന്‍ ഇടിവ്. കഴിഞ്ഞ വര്‍ഷം മണ്ഡലകാലത്ത് 18 ലക്ഷം ടിന്‍ അരവണ വിറ്റ സ്ഥാനത്ത് ഇത്തവണ 9 ലക്ഷം ടിന്‍ അരവണ മാത്രമാണ് വിറ്റിട്ടുള്ളത്. കഴിഞ്ഞ ആറു ദിവസത്തെ കണക്കാണിത്. അരവണ വില്‍പ്പനയിലെ കുറവ് മൂലം ദേവസ്വം ബോര്‍ഡിന് ഇതുവരെ 8 കോടിയിലേറെ രൂപയുടെ വരുമാന നഷ്ടമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം നവംബര്‍ 20ന് നാലേകാല്‍ ലക്ഷം ഡപ്പി അരവണ വിറ്റിരുന്നു. എന്നാല്‍, ഈ വര്‍ഷം ഇതേ ദിവസത്തെ വില്‍പ്പന 2.8 ലക്ഷം മാത്രമാണ്. പോയ തീര്‍ഥാടനകാലത്ത് ഇതേസമയം ശരാശരി പ്രതിദിന വില്‍പന 3.5 ലക്ഷം ഡപ്പിയായിരുന്നു. ദേവസ്വം ബോര്‍ഡിന്റെ പക്കല്‍ നിലവില്‍ ഏകദേശം 40 ലക്ഷം അരവണ സ്റ്റോക്ക് ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ വര്‍ഷം മണ്ഡലകാലത്ത് കരുതല്‍ ശേഖരത്തില്‍ 47 ലക്ഷം ഡപ്പി അരവണയുമായാണ് തീര്‍ഥാടനകാലം ആരംഭിച്ചത്. ദിവസവും 24 മണിക്കൂര്‍ ഉല്‍പാദനം തുടരുന്നതാണ് ശബരിമലയിലെ രീതി. എന്നാല്‍, ഇക്കുറി തീര്‍ഥാടനകാലം ആരംഭിക്കുമ്പോള്‍ 38 ലക്ഷം ഡപ്പി അരവണയാണ് കരുതല്‍ ശേഖരത്തിലുണ്ടായിരുന്നത്. ശബരിമലയില്‍ ഭക്തരുടെ എണ്ണത്തില്‍ വന്ന കുറവാണ് വില്‍പനയെ വന്‍ തോതില്‍ ബാധിച്ചതെന്നാണ് സൂചന.

LEAVE A REPLY

Please enter your comment!
Please enter your name here