29.6 C
Kollam
Tuesday 17th November, 2026 | 12:13:51 PM
Home News Breaking News മണ്ഡലകാലത്തിന് ആരംഭം; ശ​ബ​രി​മ​ല ന​ട​തു​റ​ന്നു, വൃ​ശ്ചി​ക പു​ല​രി​യി​ൽ ഭ​ക്തി​സാ​ന്ദ്ര​മാ​യി സ​ന്നി​ധാ​നം

മണ്ഡലകാലത്തിന് ആരംഭം; ശ​ബ​രി​മ​ല ന​ട​തു​റ​ന്നു, വൃ​ശ്ചി​ക പു​ല​രി​യി​ൽ ഭ​ക്തി​സാ​ന്ദ്ര​മാ​യി സ​ന്നി​ധാ​നം

Advertisement

ശ​ബ​രി​മ​ല: വൃ​ശ്ചി​ക പു​ല​രി​യി​ൽ ഭ​ക്തി​സാ​ന്ദ്ര​മാ​യി സ​ന്നി​ധാ​നം. പു​ല​ർ​ച്ചെ മൂ​ന്നോ​ടെ പു​തു​താ​യി നി​യോ​ഗി​ക്ക​പ്പെ​ട്ട മേ​ൽ​ശാ​ന്ന​തി സു​ബ്ര​ഹ്മ​ണ്യ​ൻ ശ​ങ്ക​ര​ൻ ന​ന്പൂ​തി​രി ന​ട​തു​റ​ന്നു.

തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ട് നാ​ലി​ന് ത​ന്ത്രി ക​ണ്ഠ​ര് ബ്ര​ഹ്‌​മ​ദ​ത്ത​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ മേ​ൽ​ശാ​ന്തി ഇ.​ഡി.​പ്ര​സാ​ദ് ന​മ്പൂ​തി​രി ന​ട​തു​റ​ന്ന് ശ്രീ​ല​ക​ത്ത് ദീ​പം തെ​ളി​ച്ചു. തു​ട​ർ​ന്ന് ക​ന്നി​മൂ​ല ഗ​ണ​പ​തി​യു​ടെ ന​ട​യും തു​റ​ന്ന​ശേ​ഷം മേ​ൽ​ശാ​ന്തി പ​ടി​യി​റ​ങ്ങി താ​ഴെ തി​രു​മു​റ്റ​ത്തെ ആ​ഴി​യി​ൽ അ​ഗ്‌​നി​പ​ക​ർ​ന്നു.

പ​തി​നെ​ട്ടാം​പ​ടി​ക്കു​താ​ഴെ ഇ​രു​മു​ടി​ക്കെ​ട്ടു​മാ​യി കാ​ത്തു​നി​ന്ന നി​യു​ക്ത മേ​ൽ​ശാ​ന്തി അ​രീ​ക്ക​ര സു​ബ്ര​ഹ്‌​മ​ണ്യ​ൻ ശ​ങ്ക​ര​ൻ ന​മ്പൂ​തി​രി​യെ​യും മാ​ളി​ക​പ്പു​റം മേ​ൽ​ശാ​ന്തി എ. ​ദാ​മോ​ദ​ര​ൻ ന​മ്പൂ​തി​രി​യെ​യും സോ​പാ​ന​ത്തേ​ക്ക് ആ​ന​യി​ച്ചു. ഇ​വ​രാ​ണ് ആ​ദ്യം പ​തി​നെ​ട്ടാം​പ​ടി ച​വി​ട്ടി​യ​ത്. അ​തി​നു​ശേ​ഷം അ​വ​രോ​ധ​ച്ച​ട​ങ്ങും ന​ട​ന്നു. മ​ണ്ഡ​ലാ​രം​ഭ​ദി​ന​മാ​യ ചൊ​വ്വാ​ഴ്ച മു​ത​ൽ പു​തി​യ മേ​ൽ​ശാ​ന്തി​മാ​രാ​യി​രി​ക്കും ന​ട​തു​റ​ക്കു​ക.

ഇ​ന്ന് ദ​ർ​ശ​ന​ത്തി​നാ​യി 60000 പേ​രാ​ണ് വെ​ർ​ച്വ​ൽ ക്യൂ ​വ​ഴി ബു​ക്ക് ചെ​യ്തി​രി​ക്കു​ന്ന​ത്. സ്പോ​ട്ട് ബു​ക്കിം​ഗ് പ​ൾ​പ്പെ​ടെ 80000ത്തോ​ളം പേ​ർ ഇ​ന്ന് ശ​ബ​രി​മ​ല​യി​ൽ എ​ത്തു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

LEAVE A REPLY

Please enter your comment!
Please enter your name here