Advertisement
ശ്രീചിത്തിര ആട്ട തിരുനാൾ. ചിത്തിര തിരുനാൾ ബാലരാമവർമ്മ ഈ ദിവസം ക്ഷേത്രത്തിൽ ദർശനത്തിനെത്തിയതിന്റെ ഓർമ്മ പുതുക്കിയാണ് എല്ലാവർഷവും തുലാമാസത്തിലെ ചിത്തിര നാളിൽ നട തുറന്ന് പൂജനടത്തുന്നത്. വൈകിട്ട് ദീപാരാധനയ്ക്കുശേഷം പടിപൂജയും നടക്കും. ശ്രീചിത്തിര ആട്ട തിരുനാളുമായി ബന്ധപ്പെട്ട പൂജകൾ പൂർത്തിയാക്കി ഇന്ന് രാത്രി 10 മണിക്ക് ഹരിവരാസനം പാടി നട അടയ്ക്കും. ശബരിമല മുന്നൊരുക്കങ്ങളുടെ ഭാഗമായിആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ സാന്നിധ്യത്തിൽ ഇന്ന് പമ്പയിൽ അവലോകന യോഗം നടക്കും. നിലയ്ക്കലിൽ പണി പൂർത്തിയാക്കിയ കെട്ടിടങ്ങളുടെ ഉദ്ഘാടനവും ആഭ്യന്തരമന്ത്രി നിർവഹിക്കും. വൈകിട്ട് ശബരിമലയിൽ ദർശനം നടത്തിയ ശേഷമാകും മന്ത്രി മടങ്ങുക


































