Home News Breaking News സന്നിധാനത്ത് ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ ലഗേജ് അലവന്‍സ് സര്‍ക്കാര്‍ ഇരട്ടിയായി വര്‍ധിപ്പിച്ചു

സന്നിധാനത്ത് ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ ലഗേജ് അലവന്‍സ് സര്‍ക്കാര്‍ ഇരട്ടിയായി വര്‍ധിപ്പിച്ചു

Advertisement

തിരുവനന്തപുരം. ശബരിമല മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് സന്നിധാനത്ത് ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ ലഗേജ് അലവന്‍സ് സര്‍ക്കാര്‍ വര്‍ധിപ്പിച്ചു. ഇരട്ടിയായാണ് വര്‍ധിപ്പിച്ചത്. മുമ്പ് നല്‍കിയിരുന്ന 300 രൂപ 600 രൂപയായാണ് കൂട്ടിയത്. ക്യാമ്പ് ഫോളോവേഴ്സിനും 600 രൂപ അലവന്‍സ് ലഭിക്കും.

പൊലീസ് ഉദ്യോഗസ്ഥരുടെ പ്രതിദിന ഭക്ഷണ ചെലവിനുള്ള മെസ്സ് അലവന്‍സും വര്‍ധിപ്പിച്ചിട്ടുണ്ട്. നിലവിലുണ്ടായിരുന്ന 79 രൂപയില്‍ നിന്നും പ്രതിദിനം 90 രൂപയായി വര്‍ദ്ധിപ്പിച്ചു. തീര്‍ത്ഥാടന കാലത്തെ പൊലീസ് മെസ്സ് സൗകര്യങ്ങള്‍ക്കായി ആകെ 3.60 കോടി രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്.

തീര്‍ഥാടനകാലത്ത് പൊലീസുകാര്‍ക്ക് മെച്ചപ്പെട്ട താമസം, ഭക്ഷണം, കുടിവെള്ളം എന്നിവ ഉറപ്പാക്കാനും സുരക്ഷാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്താനും നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളിലെ പൊലീസ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.