26.7 C
Kollam
Sunday 18th October, 2026 | 10:02:17 AM
Home News Kerala ഇത് പഴവങ്ങാടി ഗണപതിയുടെ ഇച്ഛ പോലെ! ഇനി ശബരീശന്റെ പാദപൂജ ചെയ്യും; എല്ലാ ദേവന്മാരുടെയും അനുഗ്രഹം...

ഇത് പഴവങ്ങാടി ഗണപതിയുടെ ഇച്ഛ പോലെ! ഇനി ശബരീശന്റെ പാദപൂജ ചെയ്യും; എല്ലാ ദേവന്മാരുടെയും അനുഗ്രഹം എനിക്കുണ്ടാകും

Areekkara Subrahmanyan Namboothiri

ശബരിമല: ഇത് പഴവങ്ങാടി ഗണപതിയുടെ ഇച്ഛ പോലെ! ഇനി ശബരീശന്റെ പാദപൂജ വരാനിരിക്കുന്ന മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലത്തേക്കുള്ള പുതിയ ശബരിമല മേൽശാന്തിയായി തിരഞ്ഞെടുത്ത അരീക്കര സുബ്രഹ്മണ്യൻ നമ്പൂതിരിയുടെ വാക്കുകളാണിവ തിരുവനന്തപുരം പുളിമൂട് അംബുജവിലാസം റോഡിലുള്ള അരീക്കര ഇല്ലം അംഗമാണ് ഇദ്ദേഹം. പഴവങ്ങാടി ഗണപതി ക്ഷേത്രത്തിലെ മേൽശാന്തിയാണ്.

വലിയ പ്രതീക്ഷയുണ്ടായിരുന്നുവെന്നും സന്തോഷമുണ്ടെന്നും സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി പറഞ്ഞു. പഴവങ്ങാടി ഗണപതിയുടെ വലിയ അനുഗ്രഹം ഇതിലുണ്ട്. എല്ലാ വിഘ്നങ്ങളും മാറ്റുന്നത് അദ്ദേഹമല്ലേ, ഭഗവാൻ കാത്തു. 21 വർ‌ഷമായി തുടർച്ചയായി മേൽശാന്തിയായിരുന്നു. പൂജിച്ചിരുന്ന ദേവന്മാരുടെയെല്ലാം അനുഗ്രഹം എനിക്കുണ്ടാകും. അതെല്ലാം കരുത്തായുണ്ടാകും. മഹാഭാഗ്യമായി കരുതുന്നു. നാളെ രാവിലെ തന്നെ ശബരിമലയിലേക്ക് പോകാനാണ് ഉദേശിക്കുന്നത്. ഒരിക്കലും തന്റെ ഭാഗത്ത് നിന്ന് സ്വഭാവദൂഷ്യമോ സാമ്പത്തിക പ്രശ്നങ്ങളോ ഉണ്ടാകില്ലെന്നും ലോകമെങ്ങുമുള്ള അയ്യപ്പഭക്തരോട് അതാണ് തനിക്ക് പറയാനുള്ളതെന്നും സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി പറഞ്ഞു.

മാളികപ്പുറംമേൽശാന്തിയായി എ.ദാമോദരൻ നമ്പൂതിരിയേയും തിരഞ്ഞെടുത്തു. കോഴിക്കോട് വടകര സ്വദേശിയാണ് എ. ദാമോദരൻ നമ്പൂതിരി.

LEAVE A REPLY

Please enter your comment!
Please enter your name here