26.5 C
Kollam
Thursday 3rd September, 2026 | 01:00:14 AM
Home News Local ആർട്ടിസ്റ്റ് ഗോപാലൻ- വരയിലെ അത്ഭുതപ്രതിഭ കെ.ജയകുമാർ

ആർട്ടിസ്റ്റ് ഗോപാലൻ- വരയിലെ അത്ഭുതപ്രതിഭ കെ.ജയകുമാർ

ചവറയിൽ ജനിച്ച് ഇല സ്ട്രേഷനിലും കാലിഗ്രാഫിയിലും 65 വർഷങ്ങൾക്കു മുമ്പ് കേരളമാകെ ശ്രദ്ധിക്കപ്പെട്ട അത്ഭുതപ്രതിഭയാണ് ആർട്ടിസ്റ്റ് ഗോപാലനെന്നു ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ. പ്രത്യേക പരിശീലനം ഒന്നും ലഭിച്ചിട്ടില്ലാത്ത ആർട്ടിസ്റ്റ് ഗോപാലൻ പ്രമുഖ വാരികകളിലൊക്കെ അതിപ്രശസ്തരുടെ കൃതികൾക്ക് ചിത്രങ്ങൾ വരച്ചു. വ്യത്യസ്തമായി വരച്ച ചിത്രങ്ങൾ പ്രത്യേകം മിഴിവും മനസ്സിൽ പതിയുന്നവ യായി മാറിയെന്ന് കെ. ജയകുമാർ പറഞ്ഞു. ആർട്ടിസ്റ്റ് ഗോപാലിന് ജന്മനാട്ടിൽ ചവറ വികാസ് നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു കെ.ജയകുമാർ.


ആർട്ടിസ്റ്റ് ഗോപാലന്റെ ജീവിതവും കലയും വിവരിക്കുന്ന ആത്മകഥ പുസ്തകം രചിച്ച ബൈജു ചന്ദ്രൻ പൊതുവേ അന്തർമുഖനായ ഗോപാലനിൽൽ നിന്നും ഓർമ്മകൾ പെറുക്കി യെടുക്കാൻ വേണ്ടി വന്ന കാലദൈർഘ്യം വിവരിച്ചു. ചവറ കെ എസ് പിള്ള, ജനയുഗം എഡിറ്റർ പി. എസ്.സുരേഷ്, വികാസ് പ്രസിഡന്റ് വി. ശ്രീജേഷ്, കൺവീനർ വി. ബാബു രാജേന്ദ്രൻ പിള്ള, വനിതാവേദി പ്രസിഡന്റ് രജനി ബിജു കുമാർ എന്നിവർ സംസാരിച്ചു.