അണ്ഡാശയം, ഫാലോപ്യൻ ട്യൂബുകൾ അല്ലെങ്കിൽ പെരിറ്റോണിയം എന്നിവിടങ്ങളിൽ അസാധാരണമായ കോശങ്ങൾ വളരുന്ന അവസ്ഥയാണ് അണ്ഡാശയ ക്യാൻസർ. സ്ത്രീകളുടെ ഉദരത്തിന്റെ താഴത്തെ ഭാഗത്തായി സ്ഥിതി ചെയ്യുന്ന ബദാം ആകൃതിയിലുള്ള അവയവങ്ങളാണ് അണ്ഡാശയങ്ങൾ. ഇവ അണ്ഡങ്ങളും സ്ത്രീ ഹോർമോണുകളും ഉത്പാദിപ്പിക്കുന്നു.
പ്രായം, പാരമ്പര്യം, വണ്ണം, ജീവിതശൈലി എന്നിവയെല്ലാം അണ്ഡാശയ ക്യാൻസറിനുള്ള സാധ്യതയെ വര്‍ധിപ്പിക്കുന്ന ഘടകങ്ങളാണ്
Also Read: ലോകകപ്പ് ഫൈനൽ, നാളെ അവധിയുണ്ടാകുമോ?, ഒടുവിൽ നിലപാട് വ്യക്തമാക്കി കായികമന്ത്രി ഒ.ജെ. ജനീഷ്
അണ്ഡാശയ ക്യാൻസർ സാധാരണയായി 50 വയസ്സിനു മുകളിലുള്ള സ്ത്രീകളിലാണ് ഇത് കണ്ടുവരുന്നത്. പ്രായം, പാരമ്പര്യം, വണ്ണം, ജീവിതശൈലി എന്നിവയെല്ലാം അണ്ഡാശയ ക്യാൻസറിനുള്ള സാധ്യതയെ വര്‍ധിപ്പിക്കുന്ന ഘടകങ്ങളാണ്. അണ്ഡാശയ അർബുദം മൂത്രാശയം, ഗർഭാശയം) നേരിട്ട് വ്യാപിക്കുന്നതിലൂടെയോ ലിംഫറ്റിക് സിസ്റ്റം വഴിയോ പടരുന്നു.
എപ്പോഴും മൂത്രം ഒഴിക്കാൻ തോന്നുന്നതും, ആർത്തവ സമയത്തെ അസാധാരണ വേദന, കാലിൽ നീര്, വിശപ്പില്ലായ്മ, ഭാരം കുറയുന്നത്
രോഗലക്ഷണങ്ങൾ തിരിച്ചറിയാൻ പറ്റാത്തതു കൊണ്ട് അണ്ഡാശയ കാൻസർ പലപ്പോഴും കണ്ടുപിടിക്കാൻ വൈകാറുണ്ട്. എപ്പോഴും മൂത്രം ഒഴിക്കാൻ തോന്നുന്നതും, ആർത്തവ സമയത്തെ അസാധാരണ വേദന, കാലിൽ നീര്, വിശപ്പില്ലായ്മ, ഭാരം കുറയുന്നത്, മാസമുറ നിന്നതിനു ശേഷമുള്ള രക്തസ്രാവം, യുവതികളിലെ ആർത്തവമില്ലായ്മ, പെട്ടെന്ന് ശരീരഭാരം കുറയുക, മലബന്ധം, മുടി കൊഴിച്ചിൽ, കടുത്ത ക്ഷീണം എന്നിവ അണ്ഡാശയ ക്യാൻസറിന്റെ ലക്ഷണങ്ങളാണ്.
മുഴയുടെ വലുപ്പം വ്യത്യാസപ്പെട്ടിരിക്കാം. വലിയ മുഴകൾ കൂടുതൽ സങ്കീർണതകളിലേക്ക് നയിച്ചേക്കാം
അണ്ഡാശയങ്ങളിൽ ഒന്നോ രണ്ടോ ഉള്ളിലോ രൂപപ്പെടുന്ന ദ്രാവകമായ നിറഞ്ഞ സഞ്ചിയാണ് അണ്ഡാശയ സിസ്റ്റ്. പെൽവിസിൽ അണ്ഡാശയങ്ങൾ അണ്ഡകോശങ്ങളെ നിലനിർത്തുന്നതിലും ഹോർമോണുകൾ നിർമ്മിക്കുന്നതിലും പ്രധാന പങ്ക് വഹിക്കുന്നു. ഒരു മുഴയുടെ വലുപ്പം വ്യത്യാസപ്പെട്ടിരിക്കാം. വലിയ മുഴകൾ കൂടുതൽ സങ്കീർണതകളിലേക്ക് നയിച്ചേക്കാം.
പെൽവിക് പരിശോധനയ്ക്കിടെയാണ് അണ്ഡാശയ ക്യാൻസർ പലപ്പോഴും കണ്ടെത്തുന്നത്
മറ്റെന്തെങ്കിലും ആവശ്യത്തിനായി ഗൈനക്കോളജിസ്റ്റ് നടത്തുന്ന പെൽവിക് പരിശോധനയ്ക്കിടെയാണ് അണ്ഡാശയ ക്യാൻസർ (ovarian cancer) പലപ്പോഴും കണ്ടെത്തുന്നത്. ഗർഭപാത്രം, അണ്ഡാശയങ്ങൾ, ഫാലോപ്യൻ ട്യൂബുകൾ, യോനി എന്നിവയുൾപ്പെടെയുള്ള പെൽവിക് ഭാഗത്തെ വിവിധ അവയവങ്ങളെ നേരിട്ട് പരിശോധിക്കുന്നത് ഈ പരിശോധനയിൽ ഉൾപ്പെടുന്നു.
അണ്ഡോത്പാദനം അണ്ഡാശയ കോശങ്ങളിലെ ഡിഎൻഎ കേടുപാടുകൾക്കുള്ള സാധ്യത കുറയ്ക്കുന്നു.
അണ്ഡാശയത്തിൽ എന്തെങ്കിലും മുഴയോ തടിപ്പോ ഉള്ളതായി ഡോക്ടർക്ക് തോന്നിയാൽ, ആ ഭാഗത്ത് അൾട്രാസൗണ്ട് സ്കാൻ അല്ലെങ്കിൽ സോണോഗ്രാഫി നടത്താൻ അവർ നിർദ്ദേശിച്ചേക്കാം. കുട്ടികളാകാത്ത സ്ത്രീകൾക്ക് അണ്ഡാശയ അർബുദ സാധ്യത അല്പം കൂടുതലാണ്.
ട്യൂമറിന്റെ തരത്തെയും ഘട്ടത്തെയും ആശ്രയിച്ചാണ് ചികിത്സാ രീതി തീരുമാനിക്കുന്നത്
ട്യൂമറിന്റെ തരത്തെയും ഘട്ടത്തെയും ആശ്രയിച്ചാണ് ചികിത്സാ രീതി തീരുമാനിക്കുന്നത്. സാധാരണയായി ശസ്ത്രക്രിയയാണ് ചികിത്സയുടെ ആദ്യത്തെയും അഭികാമ്യവുമായ മാർഗ്ഗം. അണ്ഡാശയങ്ങൾ, ഫാലോപ്യൻ ട്യൂബുകൾ , ഗർഭാശയമുഖം (cervix), ഗർഭാശയം (hysterectomy) എന്നിവ നീക്കം ചെയ്യുന്നത് ഇതിൽ ഉൾപ്പെടുന്നു.































