27.1 C
Kollam
Thursday 16th July, 2026 | 10:42:47 AM
Home Lifestyle Health & Fitness മഴക്കാലത്ത് യൂറിനറി ഇൻഫെക്ഷൻ ഉണ്ടാകുന്നത് എന്തുകൊണ്ട്? കാരണങ്ങളും പ്രതിരോധ മാർഗ്ഗങ്ങളും

മഴക്കാലത്ത് യൂറിനറി ഇൻഫെക്ഷൻ ഉണ്ടാകുന്നത് എന്തുകൊണ്ട്? കാരണങ്ങളും പ്രതിരോധ മാർഗ്ഗങ്ങളും

ഉയർന്ന ഈർപ്പവും നനഞ്ഞ അന്തരീക്ഷവും പലവിധ അണുബാധകൾക്കും ആരോഗ്യപ്രശ്നങ്ങൾക്കും അനുയോജ്യമായ സാഹചര്യം ഒരുക്കുന്നതിനാൽ മഴക്കാലം പലപ്പോഴും ബുദ്ധിമുട്ടേറിയ ഒന്നാകാറുണ്ട്. ഈ സമയത്ത് വിവിധ തരത്തിലുള്ള ഇൻഫെക്ഷനുകളും അസ്വസ്ഥതകളും വരാറുണ്ട്. അതിലൊന്നാണ് യൂറിനറി ഇൻഫെക്ഷൻ.

മഴക്കാലത്ത് യൂറിനറി ഇൻഫെക്ഷൻ വരുന്നതിന്റെ കാരണം

അമിതമായ ഈർപ്പം, അമിതമായി വിയർക്കുക, കൂടുതൽ നേരം നനഞ്ഞ വസ്ത്രങ്ങൾ ധരിക്കുക എന്നിവ ബാക്ടീരിയകളുടെ വളർച്ചയ്ക്ക് കാരണമാകുന്നു. ഇതിനൊപ്പം തന്നെ മഴക്കാലത്തെ നമ്മുടെ ചില ജീവിതശൈലികളും യൂറിനറി ഇൻഫെക്ഷൻ വരൻ കാരണമാകാറുണ്ട്. മഴക്കാലത്ത് വെള്ളം കുടിക്കുന്നത് കുറയുന്നതാണ് ഇതിന്റെ പ്രധാന കാരണം. തണുപ്പുള്ളതും മഴയുള്ളതുമായ കാലാവസ്ഥയിൽ ആളുകൾക്ക് അത്രയായി ദാഹം തോന്നാറില്ല. അതിനാൽ വെള്ളം കുടിക്കുന്നത് കുറയും. ഇത് മൂത്രത്തിന്റെ സാന്ദ്രത വർദ്ധിക്കുന്നതിനും ഇടയ്ക്കിടെ മൂത്രമൊഴിക്കാത്ത അവസ്ഥയിലേക്കും നയിക്കുന്നു. ഇത് മൂത്രനാളിയിൽ ബാക്ടീരിയകൾ താങ്ങി നിൽക്കുന്നതിന് കാരണമാകും.

സ്ത്രീകളിലാണോ പുരുഷന്മാരിലാണോ യൂറിനറി ഇൻഫെക്ഷൻ കൂടുതൽ കാണപ്പെടുന്നത്?

പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് യൂറിനറി ഇൻഫെക്ഷൻ കൂടുതൽ കാണപ്പെടുന്നത്. സ്ത്രീകളിൽ മൂത്രനാളി ചെറുതായതിനാൽ ബാക്ടീരിയകൾക്ക് ബ്ലാഡറിലേക്ക് എളുപ്പത്തിൽ പ്രവേശിക്കാൻ സാധിക്കും. പ്രമേഹം, വൃക്കയിലെ കല്ല്, പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ വീക്കം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ ഉള്ള പുരുഷന്മാർക്കും ഇതിനുള്ള സാധ്യത കൂടുതലാണ്.

മഴക്കാലത്ത് യൂറിനറി ഇൻഫെക്ഷൻ എങ്ങനെ പ്രതിരോധിക്കാം?

  1. മൂത്രനാളിയിൽ നിന്ന് ബാക്ടീരിയകളെ പുറന്തള്ളാൻ ധാരാളം വെള്ളം കുടിക്കുക.
  2. കൂടുതൽ സമയം മൂത്രം ഒഴിക്കാതെ പിടിച്ചുവെക്കരുത്, ഇത് ബാക്ടീരിയകൾ പെരുകാൻ കാരണമാകും.
  3. നനഞ്ഞ വസ്ത്രങ്ങൾ എത്രയും വേഗം മാറ്റുക.
  4. വൃത്തിയുള്ള കോട്ടൺ അടിവസ്ത്രങ്ങൾ ധരിക്കുക.
  5. വ്യക്തിശുചിത്വം കൃത്യമായി പാലിക്കുക.
  6. പ്രമേഹമുള്ളവരാണെങ്കിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് സാധാരണ നിലയിൽ നിലനിർത്തുക. ഉയർന്ന പഞ്ചസാരയുടെ അളവ് ഇൻഫെക്ഷൻ ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കും.
  7. സ്വയം ചികിത്സയും ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗവും ഒഴിവാക്കുക. അതേസമയം അണുബാധ വീണ്ടും ഉണ്ടാകാതിരിക്കാനും ആന്റിബയോട്ടിക് റെസിസ്റ്റൻസ് തടയുന്നതിനും കൃത്യമായ ആന്റിബയോട്ടിക് ഉപയോഗം അനിവാര്യമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here