29.7 C
Kollam
Monday 31st August, 2026 | 03:22:36 PM
Home Lifestyle Jobs എ.വി.എൻ.എല്ലിൽ 1213 അവസരം, ഇന്ത്യൻ ആർമിയിലേക്ക് എൻജിനീയറിങ് ബിരുദധാരികൾക്ക് അവസരം

എ.വി.എൻ.എല്ലിൽ 1213 അവസരം, ഇന്ത്യൻ ആർമിയിലേക്ക് എൻജിനീയറിങ് ബിരുദധാരികൾക്ക് അവസരം

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എ.വി.എൻ.എല്ലിലെ (ആർമേഡ് വെഹിക്കിൾസ് നിഗം ലിമിറ്റഡ്) വിവിധ തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. 1213 ഒഴിവുകളുണ്ട്.

ഇതിൽ 1005 ഒഴിവ് ഐ.ടി.ഐ.യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാവുന്ന ജൂനിയർ ടെക്‌നീഷ്യൻ തസ്തികയിലാണ്. കമ്പനിയുടെ വിവിധ യൂണിറ്റ്/ ഓഫീസുകളിലേക്കുള്ള കരാർ നിയമനമാണിത്.

Also Read: മഴക്കാലത്ത് യൂറിനറി ഇൻഫെക്ഷൻ ഉണ്ടാകുന്നത് എന്തുകൊണ്ട്? കാരണങ്ങളും പ്രതിരോധ മാർഗ്ഗങ്ങളും

ഇന്ത്യൻ ആർമിയിലേക്ക് എൻജിനീയറിങ് ബിരുദധാരികളുടെ തെരഞ്ഞെടുപ്പിന് അപേക്ഷ ക്ഷണിച്ചു. വിവിധ എൻജിനീയറിങ് വിഷയങ്ങളിൽ നിന്നായി 350 പുരുഷന്മാർക്കും 31 വനിതകൾക്കുമാണ് അവസരം. കൂടാതെ ഇന്ത്യൻ ഓവർസീസ് ബാങ്കിൽ ബിരുദയോഗ്യതയുള്ളവർക്കായി അപ്രന്റീസ്ഷിപ്പിനും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.

കേരളത്തിലെ 33 ഒഴിവുൾപ്പെടെ ആകെ 750 ഒഴിവിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.