28.3 C
Kollam
Tuesday 18th August, 2026 | 10:36:16 AM
Home News Breaking News PSC ചോദ്യപേപ്പർ മാറിയ സംഭവം,ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്യും

PSC ചോദ്യപേപ്പർ മാറിയ സംഭവം,ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്യും

ആലപ്പുഴ.ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്യും, PSC ചോദ്യപേപ്പർ മാറിയ സംഭവം. പരീക്ഷാകേന്ദ്രത്തിന്റെ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്യും. പി എസ് സി ആസ്ഥാനത്തെ ഡെപ്യൂട്ടി സൂപ്രണ്ടിനെയാണ് സസ്പെൻഡ് ചെയ്യുക

ചോദ്യപേപ്പർ പൊട്ടിക്കുന്ന സമയത്ത് ഉദ്യോഗസ്ഥൻ സ്ഥലത്തില്ലായിരുന്നു എന്ന് കണ്ടെത്തൽ.

ആലപ്പുഴയിൽ പിഎസ്സി പരീക്ഷയുടെ ചോദ്യപേപ്പർ മാറിനൽകിയ സംഭവത്തിലാണ് പിഎസ്‌സി ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്യുക . ഇൻവിജിലേറ്റർമാർ ചോദ്യപേപ്പർ പൊട്ടിക്കുന്ന സമയത്ത് ഉദ്യോഗസ്ഥന്റെ സാന്നിധ്യം ഇല്ലായിരുന്നു എന്ന് കണ്ടെത്തി. ഗുരുതരമായ വീഴ്ചയിൽ സ്കൂൾ പ്രിൻസിപ്പളിനോടും വിശദീകരണം തേടിയിട്ടുണ്ട്

വിവിധ ബോർഡ് കോർപ്പറേഷനുകളിലേക്ക് നടന്ന പത്താം ക്ലാസ് അടിസ്ഥാന യോഗ്യതയായ പി എസ് സി പരീക്ഷയുടെ ചോദ്യപേപ്പർ ആണ് ഇന്നലെ മാറി നൽകിയത്.ഉച്ചയ്ക്കുശേഷം നടക്കേണ്ട പരീക്ഷയുടെ ചോദ്യപേപ്പർ രാവിലത്തെ പരീക്ഷയിൽ വിതരണം ചെയ്യുകയായിരുന്നു.ഈ സംഭവത്തിലാണ് പരീക്ഷാ കേന്ദ്രത്തിന്റെ ചുമതല വഹിച്ച പി എസ് സി ഉദ്യോഗസ്ഥന് ഗുരുതര വീഴ്ച സംഭവിച്ചു എന്ന് കണ്ടെത്തിയത്.പിഎസ്‌സി ആസ്ഥാനത്തുനിന്നുള്ള ഡെപ്യൂട്ടി സൂപ്രണ്ട് ആയിരുന്നു പരീക്ഷ നടന്ന ലജനത് സ്കൂളിലെ ചുമതല. ഈ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്യും.റദ്ദാക്കിയ പരീക്ഷ നടത്തുന്നതിന് മാത്രം മൂന്നു കോടി രൂപയിലേറെയാണ് പിഎസ്സി ചിലവഴിച്ചത്.ഈ പൈസയുടെ നഷ്ടം എങ്ങനെ നികത്തും എന്നതിൽ പിഎസ്സിക്കും വ്യക്തതയില്ല.പരീക്ഷ നടന്ന ലജനത്ത് സ്കൂളിലെ പ്രിൻസിപ്പളിനോടും സംഭവത്തിൽ വിശദീകരണം തേടിയിട്ടുണ്ട്.