Home News Breaking News വിഎസിന്‍റെ ഓര്‍മ്മക്കുറിപ്പും കള്ളന്‍ വിജയന്‍ നാടക നിരൂപണവും ഒരു ദിവസം പറ്റില്ല, ഒഴിവാക്കിയില്ലേല്‍ പെട്ടേനെ...

വിഎസിന്‍റെ ഓര്‍മ്മക്കുറിപ്പും കള്ളന്‍ വിജയന്‍ നാടക നിരൂപണവും ഒരു ദിവസം പറ്റില്ല, ഒഴിവാക്കിയില്ലേല്‍ പെട്ടേനെ അതാണ് ദേശാഭിമാനി

തിരുവനന്തപുരം.വിഎസ് അച്യുതാനന്ദനെ കുറിച്ചുള്ള ഓർമ്മക്കുറിപ്പ് ദേശാഭിമാനിയുടെ വാരാന്ത്യപതിപ്പിൽ നിന്നും ഒഴിവാക്കിയ സംഭവത്തില്‍ വിശദീകരണം.സാങ്കേതിക കാരണങ്ങളാൽ പ്രസിദ്ധീകരിക്കാൻ കഴിയില്ലെന്ന് ആണ് ദേശാഭിമാനിയുടെ വിശദീകരണം.കള്ളൻ വിജയൻ’ നാടക കഥാപാത്രത്തെക്കുറിച്ച് നിരൂപണം ഉണ്ടായിരുന്ന അതേ പതിപ്പിൽ ആണ് വിഎസിന്റെ ഓർമ്മക്കുറിപ്പും വരേണ്ടിയിരുന്നത്.രണ്ടും ഒരേ ലക്കക്കത്തിൽ വന്നാൽ തെറ്റായി വ്യാഖ്യാനിക്കപ്പെടും.ഈ കാരണത്താലാണ് വിഎസിന്റെ ഓർമ്മക്കുറിപ്പ് മറ്റൊരു ദിവസത്തേക്ക് മാറ്റിയത്

മറ്റന്നാളാണ് വിഎസ് അച്യുതാനന്ദന്റെ ഒന്നാം ചരമവാർഷികം . വിഎസിനെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവയ്ക്കുന്ന വാരാന്ത്യപതിപ്പാണ് സാങ്കേതിക കാരണങ്ങളാൽ ഒഴിവാക്കിയെന്ന് ദേശാഭിമാനി അറിയിച്ചത്. ദേശാഭിമാനിയുടെ മുന്നിലത്തെ പേജിൽ തന്നെ വാരാന്ത്യ പതിപ്പ് ഒഴിവാക്കുന്നത് അറിയിച്ചിട്ടുണ്ട്. ഇന്ന് പ്രസിദ്ധീകരിക്കേണ്ടിയിരുന്ന വാരാന്ത്യ പതിപ്പിൽ നാടകനടനായ തിരുവനന്തപുരം സ്വദേശിയുടെ ജീവിതത്തെ കുറിച്ച് എഴുതിയ കള്ളൻ വിജയൻ, ധന്യ നാടക ഗ്രാമം, മുത്തിപ്പാറ പി.ഒ എന്നായിരുന്നു കുറിപ്പ്. തുടർച്ചയായി നാടകങ്ങളിൽ കള്ളൻ വേഷം ചെയ്ത വിജയൻ എന്ന വ്യക്തിയെ കുറിച്ചായിരുന്നു വിവരണം. മുഴങ്ങുന്നുണ്ട് ഇപ്പോഴും ആ കടലിരമ്പം എന്നായിരുന്നു വിഎസിനെ കുറിച്ചുള്ള ഓർമ്മക്കുറിപ്പ് . വിഎസിന്റെ ഓർമ്മക്കുറിപ്പ് കള്ളൻ വിജയന്റെ നാടക ജീവിതവും ഒരേ പതിപ്പിൽ വരുന്നത് തെറ്റായി വ്യാഖ്യാനിക്കപ്പെടുമെന്ന ആശങ്കയിലാണ് ദേശാഭിമാനി വാരാന്ത്യപ്പതിപ്പ് പ്രസിദ്ധീകരിക്കാതിരുന്നത് . തുടർച്ചയായി ദേശാഭിമാനിയിൽ വരുന്ന വാർത്തകൾ പാർട്ടിയെ പ്രതികൂലമായിട്ടാണ് ബാധിക്കാറുള്ളത്. ഈ ഘട്ടത്തിൽ കൂടിയാകണം ഓർമ്മക്കുറിപ്പും നിരൂപണവും ഒരേ വാരാന്ത്യത്തിൽ വരണ്ട എന്ന് ദേശാഭിമാനി തീരുമാനിച്ചത് . നാളെ വിഎസിന്റെ ഓർമ്മക്കുറിപ്പും മറ്റന്നാൾ സ്പെഷ്യൽ പതിപ്പും പ്രസിദ്ധീകരിക്കുമെന്ന് ദേശാഭിമാനി അറിയിച്ചിട്ടുണ്ട് .

LEAVE A REPLY

Please enter your comment!
Please enter your name here