Home News Breaking News ‘മുഖ്യമന്ത്രിയെ പിന്തുണയ്ക്കാൻ ഗണേഷ് കുമാര്‍ ആരാണ്? ആര്‍ക്കും എന്തും പറയാം അതുകൊണ്ട് മറുപടിയില്ല’; ജി സുകുമാരൻ...

‘മുഖ്യമന്ത്രിയെ പിന്തുണയ്ക്കാൻ ഗണേഷ് കുമാര്‍ ആരാണ്? ആര്‍ക്കും എന്തും പറയാം അതുകൊണ്ട് മറുപടിയില്ല’; ജി സുകുമാരൻ നായര്‍

ചങ്ങനാശ്ശേരി : മുൻമന്ത്രി കെബി ഗണേഷ് കുമാറിനെതിരെ എൻഎൻഎസ് ജനറല്‍ സെക്രട്ടറി ജി സുകുമാരൻ നായർ. മുഖ്യമന്ത്രിയെ പിന്തുണയ്ക്കാൻ ഗണേഷ് കുമാർ ആരാണെന്ന് ജി സുകുമാരൻ നായർ ചോദിച്ചു.

ഗണേഷ് കുമാർ സർക്കാരിന്റെയോ എൻഎസ്‌എസിന്റെയോ ഭാഗമല്ല. പിന്നെ ആർക്കും എന്തും പറയാം അതുകൊണ്ട് മറുപടിയില്ലെന്ന് ജി സുകുമാരൻ നായർ പറഞ്ഞു. മന്നം സമാധി തുറന്നിട്ടിട്ട് വീട്ടില്‍ പോയിരിക്കാൻ ആകില്ലെന്നും ആവശ്യപ്പെടുമ്പോള്‍ തുറന്നു കൊടുക്കാറുണ്ടെന്നും അദേഹം പറഞ്ഞു. ആവശ്യപ്പെടാത്തപ്പോള്‍ തുറന്നുകൊടുക്കാൻ ആകില്ലെന്ന് അദേഹം കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രി അപമാനിച്ചെന്ന ജി സുകുമാരൻ നായരുടെ വാദത്തില്‍, വി ഡി സതീശന് പിന്തുണയുമായി കെ ബി ഗണേഷ്കുമാർ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ജി സുകുമാരൻ നായർ മറുപ‍ടിയുമായെത്തിയത്. വി ഡി സതീശൻ എൻഎസ്‌എസിനെയോ ,ഏതെങ്കിലും സമുദായത്തെയോ ആക്ഷേപിക്കുന്നത് താൻ കണ്ടിട്ടില്ലെന്നായിരുന്നു കെ ബി ഗണേഷ്കുമാറിന്റെ പ്രതികരണം. വ്യക്തിപരമായി അറിയുന്ന ആള്‍ കൂടിയാണ് സതീശനെന്നും, ഇത്തരം വിമർശനം ശരിയല്ലെന്നും ഗണേഷ്കുമാർ പറഞ്ഞു.

സുകുമാരൻ നായരെ ലക്ഷ്യമിട്ട് രൂക്ഷവിമർശനവും ഗണഷ്കുമാർ നടത്തി. ഏകാധിപതികള്‍ക്ക് പിടിച്ചുനില്‍ക്കാനാകില്ലെന്നും , അവർ തകർന്നുപോകുമെന്നുമാണ് പരാമർശം. മന്നത്ത് ആചാര്യൻ്റെ സമാധി മന്ദിരം എല്ലാവർക്കുമായി തുറന്നുനല്‍കണമെന്നും ഗണേഷ് ആവശ്യപ്പെട്ടു. ഡയറക്ടർ ബോർഡില്‍ നിന്ന് പുറത്താക്കിയതില്‍ നീതി ഉണ്ടോ എന്ന് പരിശോധിക്കേണ്ടത് സമൂഹമാണ് മര്യാദയുള്ളവർ നീതി പുലർത്തുമെന്നും ഗണേഷ് കുമാർ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here