കോട്ടയം. പെരുന്നയിൽ നാളെ നടക്കുന്ന
NSS പൊതുയോഗത്തിൽ ഗണേഷ് കുമാർ പങ്കെടുത്തേക്കും. ബജറ്റ് വരവ് ചിലവ് കണക്കുകൾ അവതരിപ്പിക്കലും സത്യപ്രതിജ്ഞയും അജണ്ട നിശ്ചയിച്ചാണ് യോഗം.
പത്തനാപുരം താലൂക്ക് യൂണിയൻ പ്രതിനിധി സഭാംഗമായി ഗണേഷ് കുമാർ സത്യപ്രതിജ്ഞ ചെയ്തേക്കുമെന്നാണ് വിവരം. NSS ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർക്കെതിരെ ഗണേഷ് കുമാർ രൂക്ഷവിമർശനം തുടരുന്നതിനിടെയാണ് യോഗവും സത്യപ്രതിജ്ഞയും.
നേരത്തേ സംഘടന ബജറ്റ് യോഗത്തിൽ പങ്കെടുത്ത ഗണേഷ് കുമാർ ചർച്ചയിൽ പങ്കെടുക്കാതെ മടങ്ങിയിരുന്നു. നാളെ യോഗത്തിനെത്തുന്ന ഗണേഷ് സുകുമാരൻ നായർക്കെതിരെ കടുത്ത വിമർശനം ഉന്നയിക്കാനാണ് സാധ്യത.

































