30.4 C
Kollam
Monday 28th September, 2026 | 06:35:08 PM
Home News Breaking News ഓപ്പറേഷൻ തദ്ദേശത്തിന് തുടക്കം ഇനി തൂഫാൻ കെയറും

ഓപ്പറേഷൻ തദ്ദേശത്തിന് തുടക്കം ഇനി തൂഫാൻ കെയറും

മലപ്പുറം. ലഹരിക്കെതിരായ പോരാട്ടം ശക്തമാക്കാൻ ഓപ്പറേഷൻ തൂഫാന്റെ രണ്ടാംഘട്ടം ഓപ്പറേഷൻ തദ്ദേശത്തിന് തുടക്കം. തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ താഴെത്തട്ടിലേക്ക് വ്യാപിപ്പിക്കുകയാണ് ലക്ഷ്യം. മലപ്പുറം വേങ്ങര മലബാർ കോളജിൽ മന്ത്രി രമേശ് ചെന്നിത്തല പദ്ധതി ഉദ്ഘാടനം ചെയ്തു.


തൂഫാനിൽ മുഖം നോക്കാതെയാണ് നടപടി എടുത്തതന്ന് പറഞ്ഞാണ് മന്ത്രി രമേശ് ചെന്നിത്തല തുടങ്ങിയത്.  രാഷ്ട്രീയ സ്വാധീനത്തിന്റെ പേരിൽ ആരെയും ലഹരി കേസിൽ നിന്ന് ഒഴിവാക്കിയിട്ടില്ലെന്നും ചെന്നിത്തല


ലഹരിക്കെതിരായ പോരാട്ടത്തിൽ തദ്ദേശസ്ഥാപനങ്ങളെയും കൂടുതൽ സജീവമായി പങ്കാളികളാക്കുകയാണ് രണ്ടാംഘട്ടത്തിന്റെ ലക്ഷ്യം. ലഹരിക്കെതിരെ പ്രത്യേക ഗ്രാമസഭകൾ വിളിക്കും. ഗ്രാമപഞ്ചായത്ത് അംഗങ്ങൾക്കൊപ്പം കുടുംബശ്രീ പ്രവർത്തകരെയും ആശാ പ്രവർത്തകരെയും പദ്ധതിയുടെ ഭാഗമാക്കും. വിദ്യാലയങ്ങളിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കുമെന്നും മന്ത്രി


മൂന്നാം ഘട്ടമായി ലഹരിക്ക് അടിമകളായവരെ മോചിപ്പിക്കുന്ന തൂഫാൻ കെയർ നടപ്പിലാക്കാനാണ് തീരുമാനം.

LEAVE A REPLY

Please enter your comment!
Please enter your name here