കൊച്ചി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന കേസില്‍ അറസ്റ്റിലായ ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായ ഷാജിക്ക് ജാമ്യം. ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
അര്‍മേനിയയിലും പോളണ്ടിലും ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന പരാതിയിലാണ് പാര്‍വതി മായ ഷാജിയെ പൊലീസ് അറസ്റ്റ് ചെയ്തത്. വിദേശത്തുനിന്ന് മടങ്ങുന്നതിനിടെ തിരുവനന്തപുരം വിമാനത്താവളത്തില്‍വെച്ചായിരുന്നു അറസ്റ്റ്.
പാലാരിവട്ടം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഒന്നാം പ്രതിയാണ് പാര്‍വതി മായ ഷാജി. ഏകദേശം 10 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് എഫ്.ഐ.ആറിലെ റിപ്പോര്‍ട്ട്. അതേസമയം, പണം നഷ്ടപ്പെട്ടവര്‍ പാര്‍വതി മായ ഷാജിയുടെ പാലാരിവട്ടത്തെ ഓഫീസില്‍ പ്രതിഷേധവുമായെത്തി. 200ലേറെ പേരാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്.
Home News Breaking News പണം തട്ടിപ്പ്; അറസ്റ്റിലായ ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായ ഷാജിക്ക് ജാമ്യം




























