25.9 C
Kollam
Friday 4th September, 2026 | 03:24:38 AM
Home News Local ബൈക്ക് പോസ്റ്റിലിടിച്ച് കനാലിലേക്ക് മറിഞ്ഞു യുവാവിന് ദാരുണാന്ത്യം

ബൈക്ക് പോസ്റ്റിലിടിച്ച് കനാലിലേക്ക് മറിഞ്ഞു യുവാവിന് ദാരുണാന്ത്യം

ശാസ്‌താംകോട്ട:ബൈക്ക് വൈദ്യുത പോസ്റ്റിലിടിച്ച് കനാലിലേക്ക് മറിഞ്ഞു യുവാവിന് ദാരുണാന്ത്യം.മൈനാഗപ്പള്ളി ഇടവനശ്ശേരി വള്ളിതുണ്ടിൽ രാജേന്ദ്രൻ്റെയും രാധാമണിയുടെയും മകൻ രജ്ഞിത്ത് (32) ആണ് മരിച്ചത്.

ശൂരനാട് തെക്ക് കിടങ്ങയം കന്നിമേൽ കാളകുത്തുംപൊയ്കയ്ക്ക് സമീപം കഴിഞ്ഞ ദിവസമാണ് സംഭവം.രാത്രി 11 ഓടെ കനാൽ കടന്നുപോകുന്ന റോഡിൽ നിന്ന് കുമരംചിറ – കാളകുത്തുംപൊയ്ക റോഡിലേക്ക് കടക്കുന്നതിനിടെ ബൈക്കിന്റെ ഹാന്റിൽ പോസ്റ്റിൽ തട്ടി നിയന്ത്രണം നഷ്ടപ്പെട്ട് കനാലിലേക്ക് മറിഞ്ഞാണ് ദുരന്തമുണ്ടായത്.ഉടൻ തന്നെ ഭരണിക്കാവിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും തലയ്ക്കേറ്റ ഗുരുതര പരിക്ക് കാരണം മരണം സംഭവിക്കുകയായിരുന്നു.ഭാര്യ:ആര്യ.