പ്രിയദര്‍ശിനി പദ്ധതിയെ തുടര്‍ന്ന് സ്വകാര്യ ബസ് മേഖല നേരിടുന്ന പ്രതിസന്ധി പഠിക്കാനെത്തിയ വിദഗ്ദ സമിതിക്ക് മുന്‍പില്‍ പരാതിക്കെ്ട്ടുമായി ബസുടമകള്‍. പീക്ക് ടൈമില്‍ പ്രിയദര്‍ശിനി സര്‍വീസ് നിര്‍ത്തണമെന്നാവശ്യപ്പെട്ട ഉടമകള്‍ ബസ് ചാര്‍ജിലും വിദ്യാര്‍ഥി കണ്‍സഷനിലും വര്‍ധന ആവശ്യപ്പെട്ടു. ഡീസല്‍ സബ്‌സിഡിക്ക് പുറമെ റോഡ് നികുതി പൂര്‍ണമായും ഒഴിവാക്കണമെന്ന ആവശ്യങ്ങളും ഉടമകള്‍ മുന്നോട്ടുവെച്ചിട്ടുണ്ട്.
പ്രിയദര്‍ശിനിയിലെ സൗജന്യ യാത്ര യഥാര്‍ഥത്തില്‍ സ്വകാര്യ ബസ് മേഖലയുടെ നട്ടെല്ല് തകര്‍ത്തു. പല ബസുകളും കട്ടപ്പുറത്ത് കയറിയതോടെയാണ് പ്രതിസന്ധി പഠിക്കാന്‍ സര്‍ക്കാര്‍ വിദഗ്ദ സമിതിയെ നിയോഗിച്ചത്. മുന്‍ ഗതാഗത സെക്രട്ടറി കെ. പത്മകുമാര്‍ ചെയര്‍മാനായ സമിതി മൂന്ന് മേഖലകളായി തിരിച്ച് ബസുടമകളുടെ പരാതി കേള്‍ക്കും. എറണാകുളം കലക്ട്രേറ്റില്‍ നടന്ന ആദ്യ മേഖല യോഗത്തില്‍ മധ്യ കേരളത്തിലെ അ്ഞ്ച് ജില്ലകളില്‍ നിന്നുള്ള ബസുമടകള്‍ പങ്കെടുത്തു. പ്രിയദര്‍ശിനി സൗജന്യ സര്‍വീസ് നിയന്ത്രിക്കണമെന്നാണ് ബസുടമകളുടെ പ്രധാന ആവശ്യം. പീക്ക് ടൈമുകളില്‍ സൗജന്യ സര്‍വീസ് പൂര്‍ണമായും ഒഴിവാക്കണമെന്് ബസുടമകള്‍. അതല്ലെങ്കില്‍ സൗകാര്്യ ബസുകളിലും സൗജന്യ യാത്ര അനുവദിക്കണം. ആ തുക സര്‍ക്കാര്‍ നല്‍കണമെന്നുമാണ് ആവശ്യം. ബസുകളില്‍ ബയോമെട്രിക് മെഷീന്‍ സ്ഥാപിച്ചാല്‍ കൃത്യമായ കണക്ക് ലഭിക്കുമെന്നും സുതാര്യമായി ഇത് നടപ്പിലാക്കാനാകുമെന്നാണ് അവകാശവാദം.
കെഎസ്ആര്‍ടിസി ഗ്രാമവണ്ടികളുടെ സര്‍വീസ് സ്വകാര്യ ബസുകള്‍ തീരെയില്ലാത്ത ഉള്‍നാടന്‍ ഗ്രാമീണ റൂട്ടുകളില്‍ മാത്രമായി പരിമിതപ്പെടുത്തണമെന്നാണ് മറ്റൊരു ആവശ്യം. നിലവില്‍ പ്രഖ്യാപിച്ച അന്‍പത് ശതമാനം നികുതിയിളവുകൊണ്ട് കാര്യമായ പ്രയോജനമില്ലെന്നും അരലക്ഷത്തോളം വരുന്ന റോഡ് ടാക്‌സ് പൂര്‍ണമായും ഒഴിവാക്കണമെന്ന ആവശ്യവും ബസുടമകള്‍ സമിതി അറിയിച്ചു. കെഎസ്ആര്‍ടിസി പുതിയ ബസ് വാങ്ങുന്നത് പൂര്‍ണമായും ഒഴിവാക്കി സ്വകാര്യ ബസുകള്‍ പാട്ടത്തിനെടുത്ത് ഉപയോഗിക്കണമെന്ന നിര്‍ദേശം കൂടി കൂട്ടത്തിലുണ്ട്. 22ന് കോഴിക്കോടും പിന്നീട് തിരുവനന്തപുരത്തും അദാലത്തുകള്‍ സംഘടിപ്പിക്കും. പരാതികളും നിവേദനങ്ങളും ഉടമകള്‍ക്ക് ഓണ്‍ലൈനായും സമര്‍പ്പിക്കാം. 45 ദിവസത്തിനകം റിപ്പോര്‍ട്ട് സര്‍ക്കാരിലേക്ക് സമര്‍പ്പിക്കാനാണ് സമിതിയുടെ തീരുമാനം.


































