29.5 C
Kollam
Sunday 29th November, 2026 | 01:08:35 PM
Home News Breaking News അമിത വേഗം, ഡോർ തുറന്ന് റോഡിലേക്ക് തെറിച്ച് വീണ് വിദ്യാർഥിനിക്ക് ഗുരുതര പരിക്ക്; സംഭവം കൊല്ലത്ത്

അമിത വേഗം, ഡോർ തുറന്ന് റോഡിലേക്ക് തെറിച്ച് വീണ് വിദ്യാർഥിനിക്ക് ഗുരുതര പരിക്ക്; സംഭവം കൊല്ലത്ത്

Advertisement

കൊല്ലം: ഓടിക്കൊണ്ടിരുന്ന ബസ്സിൽ നിന്നും തെറിച്ചുവീണ വിദ്യാർത്ഥിനിക്ക് ഗുരുതരപരിക്ക്. എ.എം.എസ് എന്ന സ്വകാര്യ ബസ്സിലെ യാത്രക്കാരിയായ ചടയമംഗലം പോരേടം സ്വദേശിനി ദേവികക്കാണ് ഗുരുതരമായ് പരിക്കേറ്റത്. ഇന്ന് രാവിലെ ചടയമംഗലം പോരേടം ചന്തമുക്കിൽവച്ചായിരുന്നു അപകടം. ആറ്റിങ്ങൽ പുനലൂർ റൂട്ടിൽ സർവീസ് നടത്തുന്ന ജനത ബസ്സിന് പകരമായി രണ്ടുദിവസമായി എഎം.എസ് ബസ് ആയിരുന്നു ഓടിയത്. ബസിൽ തിരക്കായതിനാൽ ഡോറിനോട് ചേർന്നു നിന്നായിരുന്നു പെൺകുട്ടി യാത്ര ചെയ്തത്. അമിത വേഗത്തിലായിരുന്നു ബസ്.

പോരേടം ചന്തമുക്ക് വളവിൽ വച്ച് ഡോർ അപ്രതീക്ഷിതമായി തുറന്ന് പെൺകുട്ടി റോഡിലേക്ക് വീഴുകയായിരുന്നു. നാട്ടുകാർ ചേർന്നാണ് പരിക്കേറ്റ വിദ്യാർത്ഥിനിയെ ആശുപത്രിയിൽ എത്തിച്ചത്. തലയിടിച്ചു വീണ വിദ്യാർത്ഥിനിയ്ക്ക് കാര്യമായ പരിക്കുണ്ട്. തിരുവനന്തപുരം വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് ദേവിക. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിടുണ്ട്. ബസ്സിന്റെ അമിതവേഗതയും തിരക്കുമാണ് അപകടത്തിന് കാരണമെന്നാണ് വ്യക്തമാകുന്നത്.