26.5 C
Kollam
Thursday 3rd September, 2026 | 12:30:23 AM
Home News Breaking News മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് മയക്കുമരുന്നുകൾ മോഷണം പോയി

മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് മയക്കുമരുന്നുകൾ മോഷണം പോയി

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് മരുന്നുകൾ മോഷണം പോയി. ഉറങ്ങാൻ ഉപയോഗിക്കുന്ന മരുന്നുകളും ഇഞ്ചക്ഷനും അടക്കമാണ് നഷ്ടപ്പെട്ടത്. സൂപ്രണ്ട് പോലീസിൽ പരാതി നൽകി.


വെള്ളിയാഴ്ച രാത്രിയാണ് ഫാർമസിയിൽ നിന്നും പതിനാലാം വാർഡിലെ നഴ്സിംഗ് സ്റ്റേഷനിലേക്ക് കൊടുത്ത മരുന്നുകൾ കാണാതായത്.മോഷണം പോയതിൽ നാർകോട്ടിക് പരിധിയിൽ വരുന്ന ഉറക്ക ഗുളികകളും ഇൻജെക്ഷൻ മരുന്നുകളും ഉൾപ്പെടുന്നു. അതീവ സുരക്ഷയോടെ വയ്ക്കേണ്ട മരുന്നുകളാണ് നഷ്ടപ്പെട്ടത്. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന നഴ്സുമാർ രോഗികളെ പരിചരിക്കാൻ പോയ സമയത്ത് ആയിരുന്നു മോഷണം. അന്ന് തന്നെ മെഡിക്കൽ കോളജ് ആശുപത്രി അധികൃതർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസും വ്യക്തമാക്കി..പ്രതികളെ എത്രയും വേഗം കണ്ടെത്താൻ ആരോഗ്യവകുപ്പും നിർദ്ദേശം നൽകിയിട്ടുണ്ട്. കുറ്റക്കാർക്കെതിരെ നടപടിഎടുക്കുമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ പ്രതികരിച്ചു.