30.3 C
Kollam
Friday 18th September, 2026 | 03:42:23 PM
Home News Breaking News തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീപിടുത്തം,ഐസിയുവിൽ ഉള്ള രോഗികളെയും സ്റ്റാഫിനെയും മാറ്റി

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീപിടുത്തം,ഐസിയുവിൽ ഉള്ള രോഗികളെയും സ്റ്റാഫിനെയും മാറ്റി

തിരുവനന്തപുരം. മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീപിടുത്തം. മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിൽ icu വിഭാഗത്തിലാണ് തീപിടുത്തം. രോഗികളെ മറ്റു സ്ഥലങ്ങളിലേക്ക് മാറ്റുന്നു. ഷോർട്ട് സർക്യൂട്ട് മൂലം എന്ന് സംശയം
വെൻ്റിലേറ്ററുകൾ തകരാറിൽ .

മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിലെ അത്യാഹിത വിഭാഗത്തിലാണ് തീപിടുത്തം ഉണ്ടായത്. അത്യാഹിത വിഭാഗത്തിലെ പോർട്ടബിൾ വെന്റിലേറ്റർ മെഷീൻ ആണ് കത്തിയതെന്നാണ് വിവരം. തീപിടുത്തത്തെ തുടർന്ന് ഐസിയുവിൽ ഉള്ള രോഗികളെയും സ്റ്റാഫിനെയും മാറ്റി. ഷോർട്ട് സർക്യൂട്ട് മൂലമാണ് തീപിടുത്തമുണ്ടായതെന്നാണ് സംശയം. ഈ ബ്ലോക്കിൽ നിരവധി രോഗികളുണ്ടായിരുന്നുവെന്നാണ് വിവരം. 

also read: