Home News Breaking News കെ കരുണാകരൻ മെമ്മോറിയൽ സർക്കാർ മെഡിക്കൽ കോളേജ്,ജനറൽ ആശുപത്രിയെയും തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയെയും ഏറ്റെടുത്തു

കെ കരുണാകരൻ മെമ്മോറിയൽ സർക്കാർ മെഡിക്കൽ കോളേജ്,ജനറൽ ആശുപത്രിയെയും തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയെയും ഏറ്റെടുത്തു

തിരുവനന്തപുരത്തെ രണ്ടാമത്തെ മെഡിക്കൽ കോളേജ്,ജനറൽ ആശുപത്രിയെയും തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയെയും ഏറ്റെടുത്തു. ആരോഗ്യവകുപ്പിന് കീഴിലുള്ള രണ്ട് ആശുപത്രികളെയും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കീഴിലാക്കി

കെട്ടിടങ്ങളും ഉപകരണങ്ങളും ജീവനക്കാരും ഇനി മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കീഴിൽ.ഇവിടുത്തെ ഡോക്ടർമാർ വീണ്ടും ഡീമ്ഡ് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ. ഭരണ നിർവഹണത്തിന് കൂടുതൽ വ്യക്തത വരുത്താൻ തീരുമാനം

ആദ്യഘട്ടത്തിൽ 100 എംബിബിഎസ് സീറ്റ് അനുവദിക്കും.

തിരുവനന്തപുരം ജനറൽ ആശുപത്രിയിലെയും തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെയും ജീവനക്കാരെ അടക്കം പുതിയ മെഡിക്കൽ കോളേജിന്റെ ഭാഗമാക്കിയാണ് ഉത്തരവ്. രണ്ട് ആശുപത്രികളിലെയും ഡോക്ടർമാർ ഡീംഡ് ഡെപ്യൂട്ടേഷൻ അടിസ്ഥാനത്തിൽ തുടരും. ഭരണനിർവഹണവുമായി ബന്ധപ്പെട്ട് കൂടുതൽ വ്യക്തത വരുത്തി പുതിയ ഉത്തരവിറക്കാനും സർക്കാർ തീരുമാനിച്ചു.

( നിലവിൽ ആരോഗ്യ വകുപ്പിന് കീഴിലുള്ള ജനറൽ ആശുപത്രിയെയും തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയെയും പൂർണമായും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കീഴിലേക്ക് മാറ്റിയാണ് ഉത്തരവ് ഇറങ്ങിയത്. ഭൂമി, ഉപകരണങ്ങൾ, ജീവനക്കാർ ഇതെല്ലാം ഇനി മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കീഴിൽ. നാഷണൽ മെഡിക്കൽ കമ്മീഷന്റെ മാനദണ്ഡപ്രകാരമുള്ള ജീവനക്കാരുടെ എണ്ണം തികയ്ക്കാൻ വേണ്ടി കൂടിയാണ് ഈ നീക്കം. ഈ ആശുപത്രികളിലെ കൂടി ഡോക്ടർമാർ ചേരുമ്പോൾ 100 എംബിബിഎസ് സീറ്റുകൾക്കുള്ള ഡോക്ടർമാരുടെ എണ്ണം തികയ്ക്കാനാകും. നിലവിൽ ആരോഗ്യവകുപ്പിള്ള ഡോക്ടർമാരെ deemed ഡെപ്യൂട്ടേഷൻ വ്യവസ്ഥയിലാണ് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലേക്ക് മാറ്റിയത്. എന്നാൽ ഇവരുടെ ശമ്പള സ്കെയിൽ മാറുമോ മറ്റനുകൂല്യങ്ങൾ എങ്ങനെ എന്നതിൽ അടക്കം വ്യക്തത വരുത്തേണ്ടതുണ്ട്. ഇതിനായി പുതിയ ഉത്തരവിറക്കും എന്നാണ് ആരോഗ്യ വകുപ്പിന്റെ വിശദീകരണം. അതേസമയം ഡോക്ടർമാരുടെ സംഘടനകൾകടക്കം നിലവിലെ തീരുമാനത്തിൽ ആശങ്കയുണ്ട്. കൂടുതൽ ചർച്ചകൾ വേണമെന്ന ആവശ്യവും അവർ ഉയർത്തുന്നുണ്ട്.
കെ കരുണാകരൻ മെമ്മോറിയൽ സർക്കാർ മെഡിക്കൽ കോളേജ് എന്നാണ് പുതിയ ആശുപത്രിയുടെ പേര്. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് തുടങ്ങിയ രണ്ടാമത്തെ മെഡിക്കൽ കോളേജ് പിന്നീട് വന്ന ഇടതു സർക്കാർ വേണ്ടെന്നു വച്ചെങ്കിലും ഈ സർക്കാർ അധികാരത്തിൽ വന്നതോടെ ബജറ്റിൽ പ്രഖ്യാപനം നടത്തി തുടങ്ങാൻ തീരുമാനിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here