Home News Breaking News പിഎസ്‌സിക്കെതിരെ ഗുരുതര ആരോപണവുമായി ഉദ്യോഗാർത്ഥികൾ

പിഎസ്‌സിക്കെതിരെ ഗുരുതര ആരോപണവുമായി ഉദ്യോഗാർത്ഥികൾ

തിരുവനന്തപുരം. പിഎസ്‌സിക്കെതിരെ ഗുരുതര ആരോപണവുമായി ഉദ്യോഗാർത്ഥികൾ. റിസർച്ച് ഓഫീസർ പരീക്ഷയിലെ ചോദ്യപേപ്പർ നിർമ്മാണത്തിൽ ചാറ്റ് GPT ഉപയോഗിച്ചെന്ന് സംശയം. പരീക്ഷയിലുള്ളത് വിചിത്രമായ ചോദ്യങ്ങളും ആൻസർ കീയും… 100 ചോദ്യങ്ങളിൽ 54 എണ്ണത്തിന്റെയും ഉത്തരം ഓപ്ഷൻ B ആണ്. സിലബസ് അട്ടിമറിച്ച് യോഗ്യതയുള്ളവരെ പുറത്താക്കാൻ നീക്കമെന്ന് ഉദ്യോഗാർഥികൾ. മുഖ്യമന്ത്രിക്കും പി എസ് സി ക്കും പരാതി നൽകി.

ഇക്കഴിഞ്ഞ ജൂൺ 18 ന് നടന്ന സ്റ്റാറ്റിറ്റിക്സ് ഇക്കണോമിക്സ് ഡിപ്പാർട്ട്മെൻ്റ് റിസർച്ച് ഓഫീസർ പരീക്ഷയിലാണ് ഉദ്യോഗാർഥികൾ സംശയം ആരോപിക്കുന്നത്. നിലവാരമില്ലാത്ത ചോദ്യങ്ങളും ഉള്ള ചോദ്യങ്ങൾക്ക് ഭൂരിഭാഗം ഉത്തരങ്ങളും ഓപ്ഷൻ B

നിലവിലെ ആൻസർ കീ പ്രകാരം ഒരാൾ B ഓപ്ഷൻ മാത്രം മാർക്ക് ചെയ്താൽ കട്ട് ഓഫ് മാർക്കിന് മുകളിലുള്ള 38.67 മാർക്ക് ലഭിക്കും.സിലബസ് അടിച്ച് ചാറ്റ് GTP യോട് ചോദ്യങ്ങൾ തയ്യാറാക്കാൻ ആവശ്യപ്പെട്ടാൽ ചോദ്യ പേപ്പറിലെ അതേ ചോദ്യവും ഉത്തരവും തരുന്നു എന്നും ആക്ഷേപം.

സ്റ്റാറ്റിക്സ് ഇക്കണോമിക്സ് പിജി യോഗ്യതയുള്ളവർക്ക് നടത്തിയിരുന്ന പരീക്ഷയിൽ കൊമേഴ്സ് ഉദ്യോഗാർഥികളെ കൂടെ തിരുകി കയറ്റി പ്ലസ് ടു ലെവൽ ചോദ്യങ്ങൾ നൽകി എന്നും ആരോപണമുണ്ട്.

സിലബസ് അട്ടിമറിച്ച് യോഗ്യരായ വിദ്യാർത്ഥികളെ പുറത്താക്കാനുള്ള നീക്കമെന്നാണ് ഉദ്യോഗാർത്ഥികളുടെ ആരോപണം. ഉദ്യോഗാർഥികൾ മുഖ്യമന്ത്രിക്ക് പരാതി നൽകി