29.1 C
Kollam
Saturday 26th September, 2026 | 01:01:25 PM
Home News Kerala ആറളത്ത് വനം വകുപ്പിന്റെ വാഹനം കാട്ടാന ആക്രമിച്ചു

ആറളത്ത് വനം വകുപ്പിന്റെ വാഹനം കാട്ടാന ആക്രമിച്ചു

കണ്ണൂർ. ആറളത്ത് കാട്ടാന ആക്രമണം. വനം വകുപ്പിന്റെ വാഹനം കാട്ടാന ആക്രമിച്ചു. തലനാരിഴയ്ക്കാണ് അഞ്ചു ജീവനക്കാർ രക്ഷപ്പെട്ടത്. ആറളം ഫാമിലെ പൂക്കുണ്ട് മേഖലയിൽ ഇന്ന് പുലർച്ചെ പട്രോളിംഗ് നടത്തുന്നതിനിടെയാണ് RRTസഞ്ചരിച്ചിരുന്ന ജീപ്പിന് നേരെ കാട്ടാന പാഞ്ഞെടുത്തത്.

വാഹനത്തിനുള്ളിലുണ്ടായിരുന്ന വനംവകുപ്പ് ഉദ്യോഗസ്ഥർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.
സംഭവത്തിൽ ജീപ്പിന് കാര്യമായ കേടുപാടുകൾ സംഭവിച്ചു