Advertisement
തിരുവനന്തപുരം : കേരള കൗൺസിൽ ഓഫ് ചർച്ചസിന്റെ (കെ.സി.സി.) വിവിധ കമ്മീഷനുകളുടെ സംസ്ഥാന ചെയർമാൻമാരായി തിരുവനന്തപുരം ജില്ലയിൽ നിന്ന് തെരെഞ്ഞെടുക്കപ്പെട്ടവർ ചുമതലയേറ്റു.
സീനിയർ സിറ്റിസൺസ് കമ്മീഷൻ : ഷെവലിയാർ ഡോ. കോശി എം. ജോർജ് (യാക്കോബായ സുറിയാനി സഭ തിരുവനന്തപുരം മേഖല പി.ആർ.ഒ.)
യൂത്ത് കമ്മീഷൻ : അശ്വിൻ ഇ. ഹാംലെറ്റ് (സി.എസ്.ഐ. ദക്ഷിണ കേരള മഹായിടവക)
ജെൻഡർ കമ്മീഷൻ : കെ. ഷിബു വെട്ടുവിളയിൽ (സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഫെല്ലോഷിപ്പ്) എന്നിവരാണ് ചുമതലയേറ്റത്. ശാസ്താംകോട്ട മൗണ്ട് ഹോരേബ് ആശ്രമത്തിൽ നടന്ന കെസിസിയുടെ ത്രൈവാർഷീക അസംബ്ലിയിലായിരുന്നു തെരഞ്ഞെടുപ്പ്. മൂന്ന് വർഷമാണ് കാലാവധി.





























