25.4 C
Kollam
Friday 16th October, 2026 | 04:14:25 AM
Home News Kerala വനത്തില്‍വച്ച് ആദിവാസിയുവാവിനെ കാട്ടാന ആക്രമിച്ചു

വനത്തില്‍വച്ച് ആദിവാസിയുവാവിനെ കാട്ടാന ആക്രമിച്ചു

നിലമ്പൂർ. പെരുവമ്പാടത്ത് പട്ടാപകൽ കാട്ടാനയുടെ ആക്രമണം. പെരുവമ്പാടം ആദിവാസി നഗറിലെ ഗിരിഷിനാണ് കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റത്. ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. കൂൺ ശേഖരിക്കാൻ കൂട്ടുകാർക്കൊപ്പം പോകുപ്പോഴാണ് ഗീരിഷിന് കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റത്.

നെഞ്ചിന്റെ ഇടത് ഭാഗത്തും വയറിനും ആനയുടെ ചവിട്ടേറ്റ് പരിക്കുണ്ട്. ഇയാളെ മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.