29.7 C
Kollam
Monday 31st August, 2026 | 03:15:36 PM
Home News Breaking News ഇപ്പോൾ നേരിടുന്ന അവഹേളനത്തിന് അർഹതപ്പെട്ട പാർട്ടിയല്ല സിപിഐയെന്ന് പി സി വിഷ്ണുനാഥ്

ഇപ്പോൾ നേരിടുന്ന അവഹേളനത്തിന് അർഹതപ്പെട്ട പാർട്ടിയല്ല സിപിഐയെന്ന് പി സി വിഷ്ണുനാഥ്

കൊച്ചി.ഇപ്പോൾ നേരിടുന്ന അവഹേളനത്തിന് അർഹതപ്പെട്ട പാർട്ടിയല്ല സിപിഐയെന്ന് മന്ത്രി പി സി വിഷ്ണുനാഥ് വ്യക്തമാക്കി.

യുഡിഎഫ് വളരെ കംഫർട്ടബിൾ ആണ്. സിപിഐ മുൻപ് കോൺഗ്രസുമായി ഊഷ്മളമായ ബന്ധം ഉണ്ടായിരുന്ന പാർട്ടിയാണ്. ദേശീയ തലത്തിലും കോൺഗ്രസിന്റെ മതേതര പോരാട്ടങ്ങളിൽ ഒപ്പം നിന്നിട്ടുണ്ട്. ഇപ്പോൾ നേരിടുന്ന അവഹേളനത്തിന് അർഹതപ്പെട്ട പാർട്ടിയല്ല സിപിഐ. സിപിഎം നേതാക്കന്മാർ പരിഹസിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്നു. ഏതു മുന്നണിയിൽ നിൽക്കണമെന്ന് സിപിഐ തീരുമാനിക്കേണ്ട കാര്യമാണ്. അത് അവർ തുറന്നു പറയട്ടെ, യുഡിഎഫ് അതിനുശേഷം ആണ് തീരുമാനം എടുക്കേണ്ടത്.

സ്ത്രീകൾ സമൂഹത്തിൻറെ എല്ലാ ധാരകളിലേക്കും വരുന്ന സമയമാണ്. തുല്യതയ്ക്ക് വേണ്ടിയുള്ള എല്ലാ പ്രവർത്തനങ്ങളും സർക്കാർ ചെയ്യുന്ന കാലമാണ്. ആ നിലയിൽ തന്നെ മുന്നോട്ടു പോകട്ടെ. പരാമർശത്തിനുള്ളിൽ കയറി അഭിപ്രായം പറയുന്നില്ലെന്നും കാന്തപുരം വിഷയത്തില്‍ പത്രലേഖകരുടെ ചോദ്യത്തിന് അദ്ദേഹം മറുപടി പറഞ്ഞു.

വന്ദേമാതരം വിഷയത്തില്‍ രാഷ്ട്രപതിയോ ഉപരാഷ്ട്രപതിയോ വരുമ്പോൾ പാലിക്കേണ്ട നിബന്ധനകൾ ഉണ്ട് , അതിനനുസരിച്ച് പ്രവർത്തിച്ചു എന്നേയുള്ളൂ. കൂടുതലായി എന്തെങ്കിലും ഉണ്ടെങ്കിൽ മുഖ്യമന്ത്രി വിശദീകരിക്കും. സർക്കാരിൻറെ നിലപാട് മുൻപ് പറഞ്ഞിട്ടുണ്ട്. കോൺഗ്രസ് പരിപാടികളെക്കുറിച്ച് വ്യക്തമായ തീരുമാനങ്ങൾ ഉണ്ട് എന്നും വിഷ്ണുനാഥ് പറഞ്ഞു.

ഗായകൻ കുഴിയിൽ വീണ മരിച്ച സംഭത്തില്‍ ടൂറിസം ഡയറക്ടറോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. നിർമ്മാണം നടന്ന സ്ഥലത്ത് വേണ്ടത്ര സുരക്ഷ ഉണ്ടാകാത്തത് കൊണ്ടാണോ സംഭവിച്ചത് എന്ന് പരിശോധിക്കും

LEAVE A REPLY

Please enter your comment!
Please enter your name here