28.2 C
Kollam
Wednesday 14th October, 2026 | 08:50:42 PM
Home News Breaking News സിപിഐ മുന്നണി വിടേണ്ട സമയം അതിക്രമിച്ചെന്ന് ലീഗ് മുഖപത്രം

സിപിഐ മുന്നണി വിടേണ്ട സമയം അതിക്രമിച്ചെന്ന് ലീഗ് മുഖപത്രം

കോഴിക്കോട്. സിപിഎം – സിപിഐ തർക്കത്തിൽ എഡിറ്റോറിയലുമായി ലീഗ് മുഖപത്രം ചന്ദ്രിക.’കാലങ്ങളായി LDF ൽ സിപിഐ ആട്ടും തുപ്പും സഹിക്കുന്നു ‘മുന്നണി വിടേണ്ട സമയം അതിക്രമിച്ചെന്നും ചന്ദ്രിക എഡിറ്റോറിയൽ. പിഎം ശ്രീയിൽ അടക്കം സിപിഎം നെ രാഷ്ട്രീയ മര്യാദ പഠിപ്പിച്ചതാണ് സിപിഐ ചെയ്ത തെറ്റെന്നും ചന്ദ്രിക

ബംഗാളിന് സമാനമായി സിപിഎം കാവി പുതക്കാൻ ശ്രമിക്കുന്നു. അതിൽ എതിർ ശബ്ദമുയർത്തുന്നതിനാണ് സിപിഐ യെ ഒതുക്കുന്നത് എന്നും ലീഗ് മുഖപത്രം. യുഡിഎഫ് ലെ പ്രമുഖ കക്ഷികളെ തങ്ങൾക്കൊപ്പമാക്കാൻ സിപിഎം ശ്രമിക്കാറുണ്ട്. കിട്ടാതെ വരുമ്പോൾ ചീത്ത വിളിക്കുന്നതാണ് സിപിഎം ചെയ്യാറുള്ളത് എന്നും ചന്ദ്രിക. ലീഗ് ദേശീയപാധ്യക്ഷൻ കെപിഎ മജീദിൻ്റെ ലേഖനം ചർച്ചയായതോടെയാണ് ചന്ദ്രികയിലെ എഡിറ്റോറിയൽ