26.9 C
Kollam
Tuesday 20th October, 2026 | 09:46:51 AM
Home News Breaking News നാടിന്റെ മോചനത്തിനായി പൊരുതിമരിച്ചവരുടെ ജ്വലിക്കുന്ന സ്‌മരണകൾ,പുന്നപ്ര – വയലാർ രക്‌തസാക്ഷിവാരാചരണത്തിന്‌ ഇന്ന് തുടക്കം

നാടിന്റെ മോചനത്തിനായി പൊരുതിമരിച്ചവരുടെ ജ്വലിക്കുന്ന സ്‌മരണകൾ,പുന്നപ്ര – വയലാർ രക്‌തസാക്ഷിവാരാചരണത്തിന്‌ ഇന്ന് തുടക്കം

ആലപ്പുഴ.നാടിന്റെ മോചനത്തിനായി പൊരുതിമരിച്ചവരുടെ ജ്വലിക്കുന്ന സ്‌മരണകൾ ഇരമ്പുന്ന 80ാമത്‌ പുന്നപ്ര – വയലാർ രക്‌തസാക്ഷിവാരാചരണത്തിന്‌ ഇന്ന് തുടക്കമാകും. പുന്നപ്രയിലും മാരാരിക്കുളത്തും മേനാശേരിയിലും വയലാറിലും ദിവാൻ സർ സി പിയുടെ ചോറ്റുപട്ടാളത്തിനോട്‌ ഏറ്റുമുട്ടി രക്‌തസാക്ഷിത്വം വരിച്ച സമര സേനാനികളുടെ ഓർമ പുതുക്കും. ആധുനിക കേരളത്തിന്‌ അടിത്തറ പാകിയ പോരാട്ടത്തിന്‌ അഭിവാദ്യമർപ്പിക്കാൻ നാടാകെ ഒഴുകിയെത്തും.


രക്‌തസാക്ഷികൾ അന്ത്യവിശ്രമം കൊള്ളുന്ന വലിയ ചുടുകാട്‌ രക്‌തസാക്ഷി മണ്ഡപത്തിലും സമരപോരാളികൾ വെടിയേറ്റുവീണ പുന്നപ്ര സമരഭൂമിയിലെ രക്‌തസാക്ഷി മണ്ഡപത്തിന്‌ മുന്നിലും മാരാരിക്കുളം രക്‌തസാക്ഷി മണ്ഡപത്തിലും ചൊവ്വാഴ്‌ച പതാക ഉയരും. വയലാറിൽ 21 നാണ്‌ പതാക ഉയരുക.
വലിയ ചുടുകാട്ടിൽ വൈകിട്ട്‌ അഞ്ചിന്‌ വിപ്ലവഗായിക പി കെ മേദിനി പതാക ഉയർത്തും.

LEAVE A REPLY

Please enter your comment!
Please enter your name here