28.2 C
Kollam
Wednesday 14th October, 2026 | 08:38:40 PM
Home News Breaking News ചേന്തി അനിലിനെതിരെ ഇന്റലിജൻസ് റിപ്പോർട്ട്,മുഖ്യമന്ത്രി പരിപാടി മാറ്റിയത് അറിഞ്ഞിട്ടും നാടകം കളിച്ചു

ചേന്തി അനിലിനെതിരെ ഇന്റലിജൻസ് റിപ്പോർട്ട്,മുഖ്യമന്ത്രി പരിപാടി മാറ്റിയത് അറിഞ്ഞിട്ടും നാടകം കളിച്ചു

തിരുവനന്തപുരം. ചേന്തി അനിലിനെതിരെ ഇന്റലിജൻസ് റിപ്പോർട്ട്, മുഖ്യമന്ത്രിയുടെ പരിപാടി ഇല്ലെന്ന് അറിയിച്ചിട്ടും സമ്മര്‍ദ്ദത്തിലൂടെ മുഖ്യമന്ത്രിയെ സ്ഥലത്ത് എത്തിക്കാന്‍ നോക്കി.

രണ്ടാഴ്ച മുമ്പ് തന്നെ പരിപാടിയിൽ വരില്ല എന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. എന്നിട്ടും മുഖ്യമന്ത്രിയുടെ പടം വച്ച ഫ്ലക്സുകൾ അടിച്ചു. മുഖ്യമന്ത്രി അവിടെ ഇറങ്ങിയത് മുതിർന്ന നേതാവ് എൻ പീതാംബരക്കുറുപ്പിനെ കണ്ടതിനാൽ എന്നാല്‍ മുഖ്യമന്ത്രി പുറത്തിറങ്ങിയ സാഹചര്യം ഉപയോഗപ്പെടുത്തി സമ്മര്‍ദ്ദത്തിലൂടെ സ്റ്റേജിലെത്തിക്കാനായിരുന്നു പരിപാടി. ഇയാളടക്കം ചിലരുടെ സാന്നിധ്യമാണ് പരിപാടി ഉപേക്ഷിക്കാന്‍ ഇടയാക്കിയതെന്നും സൂചനയുണ്ട്.