28.7 C
Kollam
Sunday 30th August, 2026 | 11:17:18 AM
Home News Breaking News ദേശാഭിമാനി ലേഖനം പ്രശ്നപരിഹാരത്തിനല്ല, വിള്ളൽ വീഴ്ത്താൻ മാത്രമേ ഉപകരിക്കൂ, രാജാജി മാത്യു തോമസ്

ദേശാഭിമാനി ലേഖനം പ്രശ്നപരിഹാരത്തിനല്ല, വിള്ളൽ വീഴ്ത്താൻ മാത്രമേ ഉപകരിക്കൂ, രാജാജി മാത്യു തോമസ്

തിരുവനന്തപുരം.മുന്നണി സംവിധാനത്തിൽ ഏകപക്ഷീയ നിലപാടുകൾക്ക് പകരം കൂട്ടായ നേതൃത്വവും ഉത്തരവാദിത്തവുമാണ് ആവശ്യമെന്ന് പാർട്ടി മുഖപത്രമായ ‘ജനയുഗ’ത്തിൽ എഴുതിയ ലേഖനത്തിൽ മുതിർന്ന നേതാവ് രാജാജി മാത്യു തോമസ് വ്യക്തമാക്കി ദേശാഭിമാനിലെ ലേഖനത്തിന് മറുപടിയുമായി ജനയുഗം, എൽഡിഎഫിന് ആവശ്യം കൂട്ടായ നേതൃത്വം, കൂട്ടായ ഉത്തരവാദിത്വവും വേണം. തെരഞ്ഞെടുപ്പ് പരാജയത്തെ കുറിച്ച് സിപിഐഎം കേന്ദ്രകമ്മിറ്റിയുടെ റിവ്യൂ റിപ്പോർട്ട് ഓർമിപ്പിച്ച് സിപിഐ

കീഴ് വഴക്കങ്ങളിൽ നിന്ന് പിന്മാറാൻ തയ്യാറാകണം. പഴയ കാര്യങ്ങളിലല്ല പുതിയ കാര്യങ്ങൾ ഉൾക്കൊള്ളാൻ കൂടി സിപിഐഎം തയ്യാറാകണം .

ദേശാഭിമാനി ലേഖനം പ്രശ്നപരിഹാരത്തിനല്ല . ലേഖനം വിള്ളൽ വീഴ്ത്താൻ മാത്രമേ ഉപകരിക്കൂ. അടിയന്തരാവസ്ഥയെ പിന്തുണച്ചതടക്കമുള്ള പഴയ വിഷയങ്ങൾ ഓർമിപ്പിക്കുന്നത് ശരിയല്ല. ഉപ നേതാവ് പദവി കീഴ്വഴക്കം പറഞ്ഞു നൽകാതിരിക്കാൻ ആവില്ല

സംസ്ഥാനത്തും രാജ്യത്തും പലതരത്തിലുള്ള മാറ്റങ്ങൾ ഉണ്ടായി. അച്യുതമേനോൻ സർക്കാർ ചെയ്ത സംഭാവനകൾ ആർക്കും മായിച്ചു കളയാനാവില്ല. സിപിഐഎമ്മിന് അച്യുതമേനോനെ കുറച്ച് വ്യത്യസ്ത വീക്ഷണങ്ങൾ ഉണ്ടാകും. എന്നാൽ ചരിത്രത്തിൽ അദ്ദേഹത്തിൻ്റെ സ്ഥാനം അതുല്യം

അടിയന്തരാവസ്ഥക്കാലത്ത് നടന്ന അതിക്രമങ്ങളിൽ അദ്ദേഹം ദുഃഖിതനായിരുന്നു. പിണറായി സർക്കാരിന് പരോക്ഷ വിമർശനം

അച്യുതമേനോൻ സർക്കാറിന് ശേഷവും കേരളത്തിൽ ഇടതുപക്ഷ സർക്കാർ ഉണ്ടായിട്ടുണ്ട്. അപ്പോഴും അറിഞ്ഞോ അറിയാതെയോ പൊലീസ് അതിക്രമങ്ങൾ ഉണ്ടായി. അക്കാര്യം വിസ്മരിക്കരുത് നിലമ്പൂർ വനത്തിൽ നക്സലൈറ്റുകളെ കൊലപ്പെടുത്തി. അത് ഭരണകൂടത്തിന് ഭൂഷണമല്ല. ഛത്തീസ്ഗഡിൽ മോദി സർക്കാർ ചെയ്തതും ഇതാണെന്ന് വിമർശനമുണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here