27.1 C
Kollam
Wednesday 9th September, 2026 | 08:26:52 AM
Home News Breaking News ലോക്‌നാഥ് ബെഹ്‌റ കൊച്ചി മെട്രോ എംഡി പദവി ഒഴിയുന്നു

ലോക്‌നാഥ് ബെഹ്‌റ കൊച്ചി മെട്രോ എംഡി പദവി ഒഴിയുന്നു

കൊച്ചി: കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്‍റെ (കെഎംആർഎൽ) മാനേജിംഗ് ഡയറക്ടർ പദവിയിൽ നിന്ന് മുൻ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ പടിയിറങ്ങുന്നു. ഈ മാസം 30-ഓടെ അദ്ദേഹത്തിന്‍റെ ഔദ്യോഗിക കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് സ്ഥാനമൊഴിയുന്നത്.
പുതിയ സ്ഥിരം എംഡിയെ സർക്കാർ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതുവരെ എറണാകുളം ജില്ലാ കളക്ടർ ജി. പ്രിയങ്കയ്ക്കായിരിക്കും കൊച്ചി മെട്രോയുടെ താൽക്കാലിക ചുമതല.

2021 ഓഗസ്റ്റിലാണ് ലോക്‌നാഥ് ബെഹ്‌റ കൊച്ചി മെട്രോയുടെ ചുമതലയേൽക്കുന്നത്. തുടർന്ന് എൽഡിഎഫ് സർക്കാരിന്‍റെ കാലയളവിൽ അദ്ദേഹത്തിന്‍റെ സേവനം കണക്കിലെടുത്ത് രണ്ടുതവണ കാലാവധി നീട്ടി നൽകുകയായിരുന്നു.