28.2 C
Kollam
Wednesday 14th October, 2026 | 07:36:56 PM
Home News Breaking News കോഴിക്കോട് നഗരത്തിൽ പട്രോളിങ്ങിനിടെ പോലീസ് സംഘത്തെ ആക്രമിച്ചു

കോഴിക്കോട് നഗരത്തിൽ പട്രോളിങ്ങിനിടെ പോലീസ് സംഘത്തെ ആക്രമിച്ചു

കോഴിക്കോട് : കോഴിക്കോട് നഗരത്തിൽ രാത്രി പട്രോളിങ്ങിനിടെ പോലീസിന് നേരെ ആക്രമണം.

ശനിയാഴ്ച രാത്രി കോഴിക്കോട് മാനാഞ്ചിറ സ്ക്വയറിലാണ് സംഭവം. അക്രമികൾ പോലീസ് ഉദ്യോഗസ്ഥനെ സിറിഞ്ചും സൂചിയും ഉപയോഗിച്ച് കുത്തി പരിക്കേൽപ്പിച്ചു.

കോഴിക്കോട് ടൗൺ സ്റ്റേഷനിലെ ഉദ്യോഗസ്ഥനാണ് പരിക്കേറ്റത്. ഇദ്ദേഹം ആശുപത്രിയിൽ ചികിത്സ തേടി.

ആക്രമണത്തിന് പിന്നിൽ ലഹരി സംഘമാണെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ പ്രതികൾക്കായുള്ള തെരച്ചിൽ തുടരുകയാണ്.