26.9 C
Kollam
Tuesday 24th November, 2026 | 09:10:38 AM
Home News Breaking News കോഴിക്കോട് മാവൂരിൽ 17000ത്തോളം പൊട്ടിയ മുട്ടകൾ പിടികൂടി

കോഴിക്കോട് മാവൂരിൽ 17000ത്തോളം പൊട്ടിയ മുട്ടകൾ പിടികൂടി

Advertisement

കോഴിക്കോട് : മാവൂരിലെ രണ്ട് സ്ഥാപനങ്ങളിൽ നിന്നായി ലോഡ് കണക്കിന് (ഏകദേശം 17,000-ത്തോളം) ചീഞ്ഞതും പൊട്ടിയതുമായ മുട്ടകൾ ഭക്ഷ്യസുരക്ഷാ വകുപ്പ് പിടികൂടി.

ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ മാവൂരിലെ രണ്ട് വ്യാപാര സ്ഥാപനങ്ങളിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് വൻതോതിൽ കേടായ മുട്ടകൾ കണ്ടെത്തിയത്. ശുചിത്വ മാനദണ്ഡങ്ങൾ ലംഘിച്ചതിനും കേടായ ഭക്ഷ്യവസ്തുക്കൾ സൂക്ഷിച്ചതിനും രണ്ട് സ്ഥാപനങ്ങൾക്കും അധികൃതർ നോട്ടീസ് നൽകിയിട്ടുണ്ട്.

കേടായ മുട്ടകൾ വിൽപനയ്ക്കായി വെച്ചതല്ലെന്നും, വിതരണക്കാർക്ക് തിരിച്ച് അയക്കുന്നതിനായി മാറ്റിവെച്ചതാണെന്നുമാണ് സ്ഥാപന ഉടമകളുടെ വിശദീകരണം. എന്നാൽ ഇത് മുഖവിലയ്‌ക്കെടുക്കാൻ അധികൃതർ തയ്യാറായിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here