26.2 C
Kollam
Monday 9th November, 2026 | 04:19:44 AM
Home News Breaking News കോവളത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബന്ധുകൾ സ്പായിൽ വിറ്റു, രണ്ട് ജീവനക്കാർ പിടിയിൽ; ബന്ധുക്കൾക്കായിഅന്വേഷണം ഊർജിതമാക്കി പോലീസ്

കോവളത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബന്ധുകൾ സ്പായിൽ വിറ്റു, രണ്ട് ജീവനക്കാർ പിടിയിൽ; ബന്ധുക്കൾക്കായിഅന്വേഷണം ഊർജിതമാക്കി പോലീസ്

Advertisement

തിരുവനന്തപുരം: കോവളത്ത് സ്പായില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബന്ധുകൾ ചേര്‍ന്ന് വിറ്റു. ആന്ധ്രപ്രദേശ് സ്വദേശിയായ കുട്ടിയെ മാതൃസഹോദരിയും ഭര്‍ത്താവും ചേര്‍ന്നാണ് കഴിഞ്ഞ ജൂലൈയിൽ പെണ്‍കുട്ടിയെ കോവളത്ത് എത്തിച്ചത്. കുട്ടിയുടെ അമ്മയും അച്ഛനും മരിച്ചതിനാല്‍ സംരക്ഷണത്തിന്‍റെ ചുമതല ഇവര്‍ക്കായിരുന്നു. പെൺകുട്ടിയെ പാർപ്പിച്ചിരുന്ന സ്പാ ജീവനക്കാരായ രണ്ട് പേരെ പോലീസ് പിടികൂടി. പെൺകുട്ടിയെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.

വിവിധ സ്പാകളില്‍ ജോലിക്കായി നിര്‍ത്തിയ കുട്ടി ക്രൂരമായ പീഡനത്തിനാണ് ഇരയായത്. കുട്ടിയുടെ കൈയില്‍ 20 വയസുണ്ടെന്ന് തെളിയിക്കുന്ന ഒരു ആധാര്‍ കാര്‍ഡുണ്ടായിരുന്നു. ഇത് വ്യാജമാണെന്നാണ് വിവരം. കുട്ടിക്ക് 16 വയസെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ.

സ്പായില്‍ ജോലി ചെയ്യുന്നതിനിടെ ഒരു യുവാവുമായി പ്രണയത്തിലായ പെണ്‍കുട്ടി അവിടെ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചതോടെയാണ് നാടകീയമായ സംഭവവികാസങ്ങള്‍ പുറത്തറിയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് പൂവാര്‍ ആലപ്പുഴ സ്വദേശികളായ സജിത്ത്,സുജിത്ത് എന്നിവരാണ് അററ്റിലായത്.

കോവളം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ശ്രീകുമാറിന്‍റെ നേതൃത്വത്തിലാണ് നിലവില്‍ അന്വേഷണം പുരോഗമിക്കുന്നത്. കൃത്യത്തിനുശേഷം കുട്ടിയെ വിറ്റ ബന്ധുക്കള്‍ ആന്ധ്രപ്രദേശിലേക്ക് കടന്നതായാണ് പൊലിസിന് ലഭിച്ചിരിക്കുന്ന വിവരം.

സംഭവത്തില്‍ കച്ചവടം ഉറപ്പിച്ചവരെയും പെണ്‍കുട്ടിയെ പീഡിപ്പിച്ച മറ്റുള്ളവരെയും കണ്ടെത്താനായി പൊലിസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

ഇതിനിടെ സംസ്ഥാനത്തൊട്ടാകെയുള്ള സ്പാ കളിൽ പോലീസ് മിന്നൽ പരിശോധനകൾ നടത്തി. 14 കേസുകൾ രജിസ്റ്റർ ചെയ്തു.