30.1 C
Kollam
Tuesday 20th October, 2026 | 04:18:07 PM
Home News Breaking News കോവളം സ്പാ പീഡനക്കേസ്: സ്ഥാപന ഉടമയായ ഹെൽത്ത് ഇൻസ്പെക്ടർ അറസ്റ്റിൽ

കോവളം സ്പാ പീഡനക്കേസ്: സ്ഥാപന ഉടമയായ ഹെൽത്ത് ഇൻസ്പെക്ടർ അറസ്റ്റിൽ

തിരുവനന്തപുരം: കോവളത്തെ സ്പാ കേന്ദ്രീകരിച്ച് നടന്ന ലൈംഗിക പീഡനക്കേസിൽ
കേസുമായി ബന്ധപ്പെട്ട്  സ്പായുടെ ഉടമസ്ഥനെന്ന് പോലീസ് സംശയിക്കുന്ന തിരുവനന്തപുരം നഗരസഭയിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അനുരൂപ് അറസ്റ്റിലായി. ബിനാമി പേരിലാണ് ഇയാൾ സ്പാ നടത്തിയിരുന്നതെന്നാണ് വിവരം. ഉള്ളൂർ സോണൽ ഓഫീസിൽ ജൂനിയർ ഹെൽ ത്ത് ഇൻസ്പെക്ടർ ആയി ജോലി നോക്കുകയായിരുന്നു ഇയാൾ.
സംഭവത്തിൽ പോലീസ് അന്വേഷണം വ്യാപിപ്പിച്ചു. ഇതിന്റെ ഭാഗമായി സൈബർ വിദഗ്ധരെ ഉൾപ്പെടുത്തി പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചു. 

പെൺകുട്ടിയുടെ അമ്മയുടെ സഹോദരി നാഗലക്ഷ്മിയിലേക്കും ഇവരുടെ ആൺസുഹൃത്ത് ഗോപിയിലേക്കും അന്വേഷണം നീട്ടാനാണ് പോലീസ് നീക്കം. പെൺകുട്ടിയെ കാണാനില്ലെന്ന് പറഞ്ഞ് ഇവരാണ് പോലീസിൽ പരാതി നൽകിയത്. പെൺകുട്ടിക്ക് രണ്ട് ആധാർ കാർഡുകൾ ഉണ്ടായിരുന്നുവെന്നും ഒന്നിൽ 20 വയസ്സും മറ്റൊന്നിൽ 16 വയസ്സുമാണ് രേഖപ്പെടുത്തിയിരുന്നതെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

പെൺകുട്ടിയുടെ ഇളയമ്മയും സുഹൃത്തും കോവളത്ത് താമസിച്ച് പെൺകുട്ടിയെ കൂടുതൽ സ്പാകളിൽ എത്തിച്ചിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ കോവളത്തെ സ്പാകൾ കേന്ദ്രീകരിച്ച് പോലീസ് വ്യാപക പരിശോധന നടത്തിവരികയാണ്. പെൺകുട്ടിയെ കോവളത്ത് എത്തിക്കാനുള്ള തീരുമാനത്തിൽ ഇളയമ്മയുടെയും സുഹൃത്തിന്റെയും കേരള ബന്ധങ്ങളും സ്പായിൽ എത്തിക്കാൻ സഹായം ചെയ്തവരെക്കുറിച്ചും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. ഇവരുടെ ഫോൺ രേഖകളും പോലീസ് ശേഖരിച്ച് വരുന്നു.

തമിഴ്‌നാട്ടിലും പെൺകുട്ടിയെ എത്തിച്ചതായി വിവരം ലഭിച്ചതിനെ തുടർന്ന് അന്വേഷണം തമിഴ്‌നാട്ടിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. കോവളം പോലീസ് തമിഴ്‌നാട് പോലീസിന് വിവരങ്ങൾ അന്വേഷിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here