കൊട്ടാരക്കരയില്‍ ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന സ്ത്രീകളടക്കമുള്ള ഭക്ത സംഘത്തെ മര്‍ദിച്ച യുവാക്കള്‍ അറസ്റ്റിൽ. കൊട്ടാരക്കര സ്വദേശികളായ പ്രണവ്, ഷിബിൻ, ശരത്, പ്രവീൺ എന്നിവരെയാണ് ജാമ്യമല്ല വകുപ്പ് ചുമത്തി കൊട്ടാരക്കര പോലീസ് അറസ്റ്റ് ചെയ്തത്. നാലംഗ മദ്യപ സംഘത്തിന്‍റെ ആക്രമണത്തില്‍ ഒന്നര വയസുള്ള കുഞ്ഞിന് അടക്കം പരിക്കേറ്റു.പരിക്കേറ്റവരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയായിരുന്നു സംഭവം.ശബരിമല ഭക്തര്‍ സഞ്ചരിച്ച കാറില്‍ മദ്യപ സംഘത്തിന്‍റെ കാര്‍ തട്ടിയിരുന്നു. ഇതേത്തുടര്‍ന്ന് ഭക്തര്‍ സഞ്ചരിച്ച കാറിന്‍റെ റിയര്‍ മിറര്‍ പൊട്ടി എന്നാരോപിച്ച് ഇവര്‍ തമ്മില്‍ വാക്കേറ്റമുണ്ടായി. ഉടനെ മദ്യലഹരിയിലായിരുന്ന നാലംഗ സംഘം വാഹനത്തിലുണ്ടായിരുന്ന കുടുംബത്തെ ആക്രമിക്കുകയായിരുന്നു.കുട്ടിയെ അടക്കം ആക്രമിക്കുന്നത് കണ്ട് ഇതുവഴി വന്ന പഴക്കച്ചവടക്കാരുടെ സംഘം മദ്യപ സംഘത്തെ ചോദ്യം ചെയ്യുകയായിരുന്നു. തുടര്‍ന്ന് ഈ മദ്യപസംഘം ഇവര്‍ക്ക് നേരെ തിരിയുകയും മര്‍ദ്ദിക്കുകയും ചെയ്‌തു. തുടര്‍ന്ന് നാട്ടുകാര്‍ സംഭവത്തില്‍ ഇടപെട്ട് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
വിവരം അറിഞ്ഞ പൊലീസ് സ്ഥലത്തെത്തി മദ്യപസംഘത്തെ പിടികൂടുകയായിരുന്നു



























