അഹാന കൃഷ്ണയുടെ വിവാഹം കഴിഞ്ഞിട്ട് ഒരു മാസം കഴിഞ്ഞു. ഇക്കഴിഞ്ഞ പതിമൂന്നിന് ആണ് അഹാന നിമിഷ് രവി വിവാഹം നടക്കുന്നത്. വിവാഹ വിഡിയോ പുറത്തുവിട്ട് അഹാന കൃഷ്ണ. വിവാഹം കഴിഞ്ഞ് ഒരു മാസത്തിനു ശേഷമാണ് അഹാന യുടെ പിറന്നാൾ ദിനം വിവാഹാഘോഷങ്ങളുടെ വിഡിയോ താരം പുറത്തുവിടുന്നത്. ‘കോർ മെമ്മറി’ എന്ന പേരിലാണ് വിവാഹ ഡോക്യുമെന്ററി അഹാന പങ്കുവച്ചത്. സിനിമയെ വെല്ലുന്ന പ്ലാനിങ് ആയിരുന്നു വിവാഹത്തിനായി അഹാന ഒരുക്കിയത്. ഒൻപതു മാസമെടുത്താണ് വിവാഹത്തിന്റെ പ്ലാനിങ് അഹാന നടത്തിയത്. ‘ഒരു കൊച്ചു ജനിക്കാനുള്ള സമയം’ എന്നാണ് ഈ തയാറെടുപ്പുകാലത്തെ താരം വിശേഷിപ്പിക്കുന്നത്. ‘നിറത്തിലെ ശാലിനും കുഞ്ചാക്കോ ബോബനും ആയിരുന്നു ഞങ്ങൾ’ എന്നു പറഞ്ഞുകൊണ്ടാണ് പ്രണയകാലത്തെക്കുറിച്ച് അഹാന മനസ്സു തുറന്നത്.
കോവളത്തെ താജ് റിസോർട്ടിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങില്‍ വച്ചായിരുന്നു വിവാഹം. സിനിമയിൽ നിന്നും ദുൽഖർ സൽമാൻ, ഋഷഭ് ഷെട്ടി, മമിത ബൈജു, ചന്തു സലിംകുമാർ, ജേക്സ് ബിജോയ്, ഡൊമിനിക് അരുൺ തുടങ്ങിയവർ അതിഥികളായി എത്തിയിരുന്നു. കോടികൾ ചിലവിട്ട വിവാഹം ആയിരുന്നു അഹാനയുടേത്. പറഞ്ഞുവരുന്നത് അഹാനയുടെ വിവാഹത്തിന്റെ വിശേഷങ്ങൾ അല്ല. കോടികൾ പൊടിപൊടിച്ചുനടന്ന വിവാഹത്തിന്റെ പണം മുഴുവൻ അഹാന തിരിച്ചുപിടിക്കുന്നതിനെ കുറിച്ചാണ്. ഒക്ടോബർ 13 നു പങ്കുവച്ച വീഡിയോ ഇതിനകം 6 ദിവസങ്ങൾ കൊണ്ട് 5.8മില്യൺ കാഴ്ചക്കാരെയാണ് ഈ വീഡിയോ നേടിയത്. അതായത് ചിലവാക്കിയ പണം അത്രയും കിട്ടി ഇല്ലെങ്കിൽ തന്നെയും വരും ദിവസങ്ങളിൽ കാഴ്ചക്കാർ കൂടുന്നതിന് അനുസരിച്ച് വരുമാനവും കൂടും എന്നതിൽ തർക്കമില്ല.































