30.1 C
Kollam
Tuesday 29th September, 2026 | 06:37:30 PM
Home Lifestyle Entertainment ഞാൻ എവിടെ കിടക്കുന്നു, എനിക്ക് ഇപ്പോ 24 വയസേ ആയിട്ടുള്ളൂ; ഉടനെ എങ്ങും കെട്ടാൻ ഉദ്ദേശ്യമില്ല

ഞാൻ എവിടെ കിടക്കുന്നു, എനിക്ക് ഇപ്പോ 24 വയസേ ആയിട്ടുള്ളൂ; ഉടനെ എങ്ങും കെട്ടാൻ ഉദ്ദേശ്യമില്ല

ഇഷാനി

കൃഷ്ണകുമാറും കുടുംബവും സോഷ്യൽ മീഡിയയിൽ താരങ്ങളാണ്. നാലു പെണ്മക്കൾ അല്ലെ നിങ്ങൾക്ക് എന്ന് പോലും ഇന്ന് ഇവരുടെ വളർച്ച കണ്ട് അസൂയപെടുന്നുണ്ടാകും. അത്രത്തോളം നാലുപെണ്മക്കളും അവരുടെ ജീവിതത്തിൽ സെറ്റിൽഡ് ആയി കഴിഞ്ഞു. ഏറ്റവും ഇളയകുട്ടി പോലും ഇരുപത് വയസ് ആകും മുൻപേ തന്നെ സ്വയം പര്യാപ്തത നേടിക്കഴിഞ്ഞു. ഈ അടുത്തിടക്കാണ് മൂത്തമകളും നടിയും കൃഷണയുടെ വിവാഹം നടന്നത്. പാൻ ഇന്ത്യൻ സിനിമകളുടെ ഛായാഗ്രാഹകൻ ആയ നിമിഷ് രവി ആണ് ഭർത്താവ്. ഏറെനാളത്തെ പ്രണയത്തിന് ഒടുവിൽ ആയിരുന്ന വിവാഹം അത്യന്തം ആര്ഭാടപൂർവം നടന്നത്. രണ്ടാമത്തെ മകൾ ദിയ കൃഷ്ണയുടെ വിവാഹവും പ്രണയത്തിനു ഒടുവിലായിരുന്നു. രണ്ടുപെൺമക്കളുടെ വിവാഹവും അവരുടെ സ്വന്തം ചിലവിൽ ആണ് നടന്നത് എന്ന് അഭിമാനത്തോടെയാണ് കൃഷ്ണകുമാർ പറഞ്ഞത്. ഇ

പ്പോൾ മൂന്നാമത്തെ മകൾ ഇഷാനി കൃഷ്ണയുടെ വിവാഹത്തെ കുറിച്ചാണ് ചർച്ചകൾ. ഇഷാനിക്കും ഒരു ബോയ് ഫ്രണ്ട് ഉണ്ട്. അർജുൻ, അർജുനും ആയി എപ്പോളാണ് വിവാഹം എന്നായിരുന്നു ആരാധകർക്ക് അറിയേണ്ടത്. അതിന് മുൻപൊരിക്കൽ ഇഷാനി നൽകിയ മറുപടി ആണ്ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞത്. ചേച്ചി അഹാനയെക്കാൾ അഞ്ചുവയസ് താഴെയാണ് ഇഷാനി. അതുകൊണ്ടുതന്നെ ഉടനെ വിവാഹം ഇല്ലെന്നും ഞാൻ എവിടെ കിടക്കുന്നു, എനിക്ക് ഇപ്പോ 24 വയസേ ആയിട്ടുള്ളൂ; ഉടനെ എങ്ങും കെട്ടാൻ ഉദ്ദേശ്യമില്ല – എന്നുമാണ് ഇഷാനി നൽകുന്ന മറുപടി

LEAVE A REPLY

Please enter your comment!
Please enter your name here