അഹാന കൃഷ്ണ – നിമിഷ് രവി വിവാഹ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ അവസാനിക്കുന്നില്ല. അതീവ രഹസ്യമായി നടന്ന വിവാഹവും, വളരെ സ്വകാര്യ ചടങ്ങിൽ വച്ച് നടന്ന വിവാഹ റിസപ്‌ഷനും എല്ലാം ചുരുക്കം ചില വീഡിയോസിലൂടെ മാത്രമാണ് ആരാധകർ കണ്ടത്. കൃത്യമായ പ്ലാനിങ്ങോടെ കാര്യങ്ങൾ ചെയ്യുന്ന ആളാണ് അഹാന. അമ്മ സിന്ധു കൃഷ്ണ അടക്കം ഇക്കാര്യങ്ങൾ തുറന്നു പറഞ്ഞിട്ടുണ്ട്. തന്റെ ജീവിതത്തിലെ സുപ്രധാന വിഷയത്തിലും ഇക്കാര്യം തന്നെ ആണ് അഹാന പാലിച്ചത്. ഏറെ നാളായുള്ള പ്ലാനിങ്. വിവാഹം എന്നും ഓർത്തിരിക്കേണ്ട ഒരു അനുഭവം ആയി അഹാന മാറ്റുകയുണ്ടായി. അതോടെ സോഷ്യൽ മീഡിയ സ്റ്റാർ ആയി അഹാന മാറുകയും ചെയ്തു.
അഹാനയുടെ മേക്കപ്പ് ലുക്ക് മെഹന്ദി, മുതൽ ആഭരണങ്ങളും സാരിയും എല്ലാം ചർച്ച ആയി. എന്നാൽ അഹാന ധരിച്ച ആഭരണങ്ങൾ അനുജത്തി ദിയ കൃഷണയുടെ സ്ഥാപനത്തിൽ നിന്നും എടുത്തത് എന്ന പോലെ ആയിരുന്നു പ്രചാരണം. എന്നാൽ ഭീമയുടെ ഏറ്റവും പുത്തൻ കളക്ഷൻ ആണ്. അഹാന ധരിച്ചത് എന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയ കണ്ടെത്തിയത്. ഏകദേശം ഒരുകോടിക്ക് മുകളിൽ ചെലവിട്ടാണ് വിവാഹച്ചടങ്ങുകൾ നടത്തിയത്. പാൻ ഇന്ത്യൻ താരങ്ങൾ വരെയും പങ്കെടുത്ത ചടങ്ങിൽ ദുൽഖർ സൽമാൻ ആയിരുന്നു അവതാരകന്റെ വേഷം അണിഞ്ഞെത്തിയത്. സ്വകാര്യ ചടങ്ങുകൾ ആയിരുന്നു എങ്കിലും ദിവസങ്ങൾ നീണ്ടുനിന്ന ആഘോഷരാവിനാണ് കെകെ ഫാമിലി നേതൃത്വം നൽകിയത്.






























