30.1 C
Kollam
Tuesday 20th October, 2026 | 02:37:29 PM
Home News Kerala ജനങ്ങളുടെ മേൽ അധിക വൈദ്യുതി ഭാരം അടിച്ചേൽപ്പിക്കുന്നു: മുൻ വൈദ്യതി മന്ത്രി കെ.കൃഷ്‌ണൻകുട്ടി

ജനങ്ങളുടെ മേൽ അധിക വൈദ്യുതി ഭാരം അടിച്ചേൽപ്പിക്കുന്നു: മുൻ വൈദ്യതി മന്ത്രി കെ.കൃഷ്‌ണൻകുട്ടി

ജനങ്ങളുടെ മേൽ അധിക വൈദ്യുതി ഭാരം അടിച്ചേൽപ്പിക്കുന്നുവെന്ന് മുൻ വൈദ്യതി മന്ത്രി കെ.കൃഷ്‌ണൻകുട്ടി.

അധിക വിലയ്ക്ക് വൈദ്യുതി വാങ്ങേണ്ടി വന്ന സാഹചര്യം സർക്കാർ വിശദീകരിക്കണംകരാർ പ്രകാരമുള്ള വൈദ്യുതി ലഭ്യമാക്കാൻ സർക്കാർ എന്ത് നടപടി സ്വീകരിച്ചു? അദ്ദേഹം ചോദിക്കുന്നു.

യൂണിറ്റിന് 14.50 രൂപ എന്ന വലിയ തുകയ്ക്ക് വൈദ്യുതി വാങ്ങേണ്ട സാഹചര്യം എന്തായിരുന്നുവെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം, ഈ കരാറിന് റഗുലേറ്ററി കമ്മീഷന്റെ അംഗീകാരം ഉണ്ടോ എന്ന് സർക്കാർ പറയണമെന്നും ആവശ്യപ്പെട്ടു. ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങി അതിന്റെ ഭാരം നിരക്ക് വർധനയിലൂടെ ജനങ്ങളുടെ തലയിൽ അടിച്ചേൽപ്പിക്കുന്ന നടപടിയിൽ നിന്ന് സർക്കാർ അടിയന്തരമായി പിന്മാറണം. പകൽ സമയത്ത് വൈദ്യുതി നിരക്ക് കുറയ്ക്കാനുള്ള നടപടികൾ കൈക്കൊള്ളണമെന്ന് അദ്ദേഹം നിർദേശിച്ചു. സർക്കാരിന്റെ വൈദ്യുതി നയത്തിൽ മാറ്റം വരണമെന്ന് ചൂണ്ടിക്കാണിച്ച അദ്ദേഹം, പകൽ സമയത്ത് സുലഭമായി ലഭിക്കുന്ന സൗരോർജ്ജം പാഴാക്കി കളയാതെ സംഭരിച്ചുവെച്ച് രാത്രിയിലെ ‘പീക്ക്’ സമയങ്ങളിൽ പ്രയോജനപ്പെടുത്തുന്നതിനാണ് ശ്രമിക്കേണ്ടതെന്നും ചൂണ്ടിക്കാട്ടി.

കുറഞ്ഞ നിരക്കിൽ വൈദ്യുതി ലഭ്യമാക്കാൻ നിലവിൽ കരാറുകൾ നിലനിൽക്കുമ്പോൾ, എന്തിനാണ് ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങിയതെന്ന് സർക്കാർ വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നിലവിലുള്ള കരാർ പ്രകാരമുള്ള വൈദ്യുതി ലഭ്യമാക്കാൻ സർക്കാർ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചതെന്ന് അറിയാൻ ജനങ്ങൾക്ക് അവകാശമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here