30.1 C
Kollam
Tuesday 20th October, 2026 | 02:21:55 PM
Home News Kerala കടയ്ക്കാവൂരിൽ ക്രിമിനൽ കേസ് പ്രതി മരിച്ച നിലയിൽ; കൊലപാതകമെന്ന് നിഗമനം

കടയ്ക്കാവൂരിൽ ക്രിമിനൽ കേസ് പ്രതി മരിച്ച നിലയിൽ; കൊലപാതകമെന്ന് നിഗമനം

തിരുവനന്തപുരം കടയ്ക്കാവൂരിൽ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.

കടയ്ക്കാവൂർ സ്വദേശി ബിജു (41) വിൻ്റെ മൃതദേഹമാണ് മണമ്പൂരിന് സമീപം കണ്ടെത്തിയത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് മരിച്ച കടകംപള്ളി ബിജു. ഇന്നലെ രാത്രിയായിരുന്നു സംഭവം.

കൊലപാതകമെന്ന സംശയത്തിൽ ആണ് പോലീസ്.

സുഹൃത്തുക്കളായ രണ്ട് പേര് കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു..

പ്രദേശവാസികളാണ് ബിജുവിന്റെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ കടയ്ക്കാവൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.

ബിജുവിന്റെ മരണത്തിന് പിന്നിലെ സാഹചര്യം വ്യക്തമല്ല. കൊലപാതകമാണോയെന്നതടക്കമുള്ള കാര്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here