30.1 C
Kollam
Tuesday 20th October, 2026 | 02:09:30 PM
Home News Kerala ഫാസ്റ്റ് ടാഗിൽ പണമില്ല; കെഎസ്ആർടിസി ബസുകൾ തട‍ഞ്ഞിട്ടു; കണ്ടക്ടർമാർ കയ്യിൽ നിന്ന് ഓൺലൈൻ പെയ്മെൻറ് ചെയ്യേണ്ട...

ഫാസ്റ്റ് ടാഗിൽ പണമില്ല; കെഎസ്ആർടിസി ബസുകൾ തട‍ഞ്ഞിട്ടു; കണ്ടക്ടർമാർ കയ്യിൽ നിന്ന് ഓൺലൈൻ പെയ്മെൻറ് ചെയ്യേണ്ട അവസ്ഥ

panniyankara toll plaza

ഫാസ്റ്റ് ടാഗിൽ പണമില്ലാത്തതിനെ തുടർന്ന് കെഎസ്ആർടിസി ബസ്സുകൾ വിവിധ ടോൾ ബൂത്തുകളിൽ തടയുന്നു.

തൃശ്ശൂരിലെ പന്നിയങ്കര , പാലിയേക്കര ടോളുകളിലാണ് കെഎസ്ആർടിസി ബസ്സുകൾ കുടുങ്ങിയത്

ടോൾ നൽകാൻ ഇല്ലാത്തതോടെ പല ബസ്സുകളും കിലോമീറ്റർ വളഞ്ഞ് യാത്ര ചെയ്യേണ്ട അവസ്ഥയിലാണ്.

ഇന്ന് രാവിലെ മുതലാണ് പ്രതിസന്ധി ആരംഭിച്ചത്.

രാവിലെ അന്തർസംസ്ഥാന ബസുകൾ ഉൾപ്പെടെ 5 ബസ്സുകളാണ് തൃശൂരിലേക്ക് വരുന്നതിനിടയിൽ ടോൾ പ്ലാസയിൽ തടഞ്ഞിട്ടത്. ഇതോടെ യാത്രക്കാർ ബസ് ജീവനക്കാരുമായി തർക്കത്തിലായി. ഒടുവിൽ യാത്രക്കാരെ ഇറക്കി ബസുകൾ ടോൾ പ്ലാസയ്ക്ക് സമീപം മാറ്റിയിട്ടു. യാത്രക്കാർ മറ്റു ബസ്സുകളിൽ കയറിയാണ് യാത്ര തുടർന്നത്. ബസ് ജീവനക്കാർ തൃശൂർ ഡിപ്പോയുമായി ബന്ധപ്പെട്ടു. ഒടുവിൽ കണ്ടക്ടർ ഗൂഗിൾ പേ വഴി ടോൾപ്ലാസയിൽ പണമടച്ചതോടെയാണ് ടോൾ പ്ലാസ ജീവനക്കാർ ബസ് കടത്തിവിട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here