മാത്യു കുഴൽനാടനെ പിന്തുണച്ചു ചാണ്ടി ഉമ്മൻ MLA.മാത്യു കുഴൽനാടനെ കേൾക്കാൻ സർക്കാരും പാർട്ടിയും തയ്യാറാകണമെന്ന് ചാണ്ടി ഉമ്മൻ പ്രതികരിച്ചു.മാസപ്പടി കേസിൽ നിയമപോരാട്ടം നടത്തിയ ആളാണ് അദ്ദേഹം, എനിക്ക് പറയാനുണ്ട് കാര്യങ്ങൾ, അത് പാർട്ടിയിൽ പറയും.
പിണറായിക്കെതിരായ കേസ് നിയമപരമായി പോകട്ടെ.കേസിൽ ന്യായം ഉണ്ടെങ്കിൽ സംവിധാനങ്ങൾ ഒരുക്കൽ സർക്കാരിന്റെ ബാധ്യത.ഉമ്മൻ ചാണ്ടിക്കെതിരെ LDF കള്ളക്കേസ് എടുത്തു, UDF അങ്ങനെ അല്ലല്ലോ. പിണറായിയുടെ കാര്യത്തിൽ സർക്കാർ മനസാക്ഷിക്ക് ചേരുന്നത് ചെയ്യട്ടെ
മാത്യു കുഴൽനാടനെ വേട്ടയാടാൻ സമ്മതിക്കില്ല. അദ്ദേഹം പാർട്ടിക്ക് വേണ്ടി നിലകൊള്ളുന്നയാളാണെന്നും ചാണ്ടി ഉമ്മന് പറഞ്ഞു.



























