തിരുവനന്തപുരം: ഉമ്മന്ചാണ്ടിക്ക് നീതിനിഷേധം ഉണ്ടായിട്ടുണ്ടെന്നും 10 വര്ഷം രാഷ്ട്രീയ വിരോധം കൊണ്ട് വേട്ടയാടിയെന്നും ഇതിന്റെ ദൂഷ്യഫലങ്ങള് തങ്ങള് അനുഭവിച്ചിട്ടുണ്ടെന്നും ചാണ്ടി ഉമ്മന് എംഎല്എ. ആളുകളെ വേട്ടയാടുന്നത് ശരിയല്ല, എന്നാല് മാസപ്പടിക്കേസില് കഴിഞ്ഞ അഞ്ചുവര്ഷമായി എല്ലാ കാര്യങ്ങളും കൃത്യമായി പഠിച്ചാണ് മാത്യു അവതരിപ്പിക്കുന്നതെന്നും ചാണ്ടി ഉമ്മന് പറഞ്ഞു.
‘പാര്ലമെന്ററി പാര്ട്ടി യോഗത്തില് എന്താണ് സംഭവിച്ചതെന്ന് തനിക്ക് അറിയില്ല. എല്ഡിഎഫും യുഡിഎഫും തമ്മിലുള്ള വ്യത്യാസം യുഡിഎഫിന്റെ മനുഷ്യത്വമാണ്. പാര്ട്ടിയില് പറയുന്നതുപോലെയല്ല സര്ക്കാരില് പറയുന്നത്. സര്ക്കാരിന് സര്ക്കാരിന്റേതായ തീരുമാനങ്ങള് ഉണ്ടാകാം. മാത്യുവിന്റെ വിമര്ശനം കൂടി ഉള്ക്കൊള്ളാന് പാര്ട്ടി തയാറാവണമെന്നും നിയമത്തിന്റെ ഭാഗത്തുനിന്നും ഒരു വീഴ്ച ഉണ്ടാവാന് പാടില്ലെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ സര്ക്കാരിന്റെ ഭാഗത്തുനിന്ന് തന്റെ പിതാവിന് നീതി നിഷേധം 10 വര്ഷക്കാലം ഉണ്ടായി. ആ വേട്ടയാടിയതിന്റെ ദൂഷ്യഫലങ്ങള് ഞങ്ങള് അനുഭവിച്ചിട്ടുണ്ട്. ഉചിതവും നീതിപൂര്വ്വമായ കാര്യങ്ങള് സര്ക്കാര് ചെയ്യട്ടെ. ആരെയും കള്ളക്കേസില് കുടുക്കാതിരിക്കട്ടെ. താന് മന്ത്രിസഭയില് ഉള്ള ആളല്ല. മന്ത്രിസഭയില് ഉള്ള ആളാണെങ്കില് തനിക്ക് ഇതിനെ സംബന്ധിച്ച് പറയാന് കഴിയുമായിരുന്നുവെന്നും ചാണ്ടി ഉമ്മന് പറഞ്ഞു.

































