30.3 C
Kollam
Sunday 18th October, 2026 | 03:26:11 PM
Home Lifestyle Entertainment ഇപ്പോൾ നീ ഞാൻ കടന്ന് പോയ വേദന ഒരുപക്ഷെ മനസിലാക്കുന്നുണ്ടാകും നന്നായി വരട്ടെ; ആര്യയുടെ പോസ്റ്റും...

ഇപ്പോൾ നീ ഞാൻ കടന്ന് പോയ വേദന ഒരുപക്ഷെ മനസിലാക്കുന്നുണ്ടാകും നന്നായി വരട്ടെ; ആര്യയുടെ പോസ്റ്റും നമിതയുടെ മറുപടിയും

ഈയടുത്താണ് നടി നമിത പ്രമോദ് സാരി വിപണി രം​ഗത്തേക്ക് വന്നത്. നമ്മ ദേസി എന്ന ബ്രാൻഡുമായാണ് നമിത പ്രമോദ് എത്തിയത്. നമിത സാരി ബ്രാൻഡ് ലോഞ്ച് ചെയ്തതിന് പിന്നാലെ ബഡായി ബംഗ്ളാവ് ഫെയിം ആര്യ സോഷ്യൽമീഡിയയിൽ പങ്കുവെച്ച പരോക്ഷ വിമർശനം ചർച്ചയായിരുന്നു. ഇന്ന് സാരി ബ്രാൻഡ് ലോഞ്ച് ചെയ്ത ആളുകൾ ഉൾപ്പെട്ട സംഭവമാണത്. ഇതിൽ കൂടുതൽ എനിക്ക് സന്തോഷിക്കാനാകില്ല. ഇപ്പോൾ നീ ഞാൻ കടന്ന് പോയ വേദന ഒരുപക്ഷെ മനസിലാക്കുന്നുണ്ടാകും. നന്നായി വരട്ടെ എന്ന് ആശംസിക്കുന്നു. ഇത്തരം കാര്യങ്ങൾ തുറന്ന് പറയുന്ന ആളല്ല ഞാൻ. എന്നാൽ ഇന്ന് എനിക്ക് നിയന്ത്രിക്കാനായില്ല. അതിനർത്ഥം അതെന്നെ അത്രയും വേദനിപ്പിച്ചെന്നും ആ വേദന ഇന്നും നിലനിൽക്കുന്നുണ്ടെന്നുമാണ്, ആര്യ കുറിച്ചത്.

എന്നാൽ നമിത പ്രമോദിനെയാണ് ഉദ്ദേശിച്ചതെന്ന് ആയിരുന്നു പൊതുവെയുള്ള സംസാരം. ഇപ്പോഴിതാ ഇതേക്കുറിച്ച് വന്ന ചോദ്യത്തിന് നമിത പ്രമോദ് നൽകിയ മറുപടിയാണ് ശ്രദ്ധ നേടുന്നത്. ഞാനത് കണ്ടിട്ടുണ്ട്. എനിക്കതേക്കുറിച്ച് ഒന്നും പറയാനില്ല. വിവാദങ്ങൾ വരുമ്പോൾ വിഷമം വരാറില്ല. സൗജന്യ പ്രൊമോഷനല്ലേയെന്ന് നമിത പ്രമോദ് പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here